'രാഹുൽ വരുന്നുണ്ടേ രാഹുൽ ഗാന്ധി വരുന്നുണ്ടേ...'; രാഹുലിനെ ഞെട്ടിച്ച് പിജെ ജോസഫിന്‍റെ പാട്ട്

By Web TeamFirst Published Apr 17, 2019, 12:43 PM IST
Highlights

പാട്ടു വിട്ടൊരു പരിപാടിയില്ല പിജെ ജോസഫിന് . സുൽത്താൻബത്തേരിയിലെ ആദ്യ പൊതുയോഗത്തിൽ തന്നെ രാഹുലിനെ പ്രകീര്‍ത്തിച്ചൊരു പാട്ടങ്ങ് പാടി ജോസഫ്

വയനാട് : സുൽത്താൻ ബത്തേരിയിൽ ആദ്യ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനെത്തിയ രാഹുൽ ഗാന്ധിയെ ഞെട്ടിച്ച് പിജെ ജോസഫിന്‍റെ പാട്ട്.   രാഹുലിന്റെ പ്രസംഗം തീര്‍ന്ന ഉടനെയാണ് കയ്യിൽ പാട്ടെഴുതിയ പേപ്പറുമായി പിജെ ജോസഫ് എഴുന്നേറ്റത്. അടുത്ത് നിന്ന കെസി വേണുഗോപാൽ ജോസഫിനെ രാഹുലിന്റെ ശ്രദ്ധയിൽ പെടുത്തി. രാഹുൽ ഗാന്ധിയുടെ കൂടി അനുവാദത്തോടെയായിരുന്നു പിജെ ജോസഫിന്റെ പാട്ട്. 

"രാഹുൽ വരുന്നുണ്ടെ രാഹുൽ ഗാന്ധി വരുന്നുണ്ടേ,

നമ്മുടെ സാരഥി ധീരനാം നായകൻ വയനാട്ടിലെത്തീട്ടുണ്ടേ, 

കാത്തിരുന്ന് കണ്ടോളു, ഓര്‍ത്തിരുന്ന് ചെയ്തോളു. 

ആരൊക്കെ വന്നാലും എന്തൊക്കെ ചെയ്താലും

രാഹുൽജി മുന്നിൽ തന്നെ , കൈപ്പത്തി മുന്നിൽ തന്നെ"... 

ഇതായിരുന്നു ജോസഫിന്‍റെ പാട്ട് . പാട്ട് തീര്‍ന്ന ഉടൻ വലിയ കയ്യടി ഉയര്‍ന്നു. പിജെ ജോസഫിനെ പ്രത്യേകം അഭിനന്ദിച്ചാണ് രാഹുൽ സുൽത്താൻ ബത്തേരിയിലെ വേദിവിട്ടത്. 

 

click me!