പ്രധാനമന്ത്രി നരേന്ദ്രമോദി ഇനി ട്വിറ്ററിൽ 'ചൗകീദാർ നരേന്ദ്രമോദി', പേര് മാറ്റി അമിത് ഷായും

Published : Mar 17, 2019, 12:34 PM ISTUpdated : Mar 17, 2019, 12:38 PM IST
പ്രധാനമന്ത്രി നരേന്ദ്രമോദി ഇനി ട്വിറ്ററിൽ 'ചൗകീദാർ നരേന്ദ്രമോദി', പേര് മാറ്റി അമിത് ഷായും

Synopsis

രാഹുൽ ഗാന്ധിയുടെ 'ചൗകീദാർ ചോർ ഹേ' മുദ്രാവാക്യത്തിന് മറുപടിയുമായി ബിജെപി 'ഹം ഭീ ചൗകീദാർ' ഹാഷ്‍ടാഗ് പ്രചാരണം തുടങ്ങിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് പേര് മാറ്റം. 

ദില്ലി: ട്വിറ്ററിൽ 'ചൗകീദാർ നരേന്ദ്രമോദി' എന്ന് പേര് മാറ്റി പ്രധാനമന്ത്രി. പിന്തുണയുമായി ബിജെപി അധ്യക്ഷൻ അമിത് ഷായും, പിയൂഷ് ഗോയലടക്കമുള്ള കേന്ദ്രമന്ത്രിമാരും പേര് മാറ്റിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ 'ചൗകീദാർ ചോർ ഹേ' മുദ്രാവാക്യത്തിന് മറുപടിയുമായി ബിജെപി 'ഹം ഭീ ചൗകീദാർ' ഹാഷ്‍ടാഗ് പ്രചാരണം തുടങ്ങിയതിന് പിറ്റേന്നാണ് മോദിയുടെ പേര് മാറ്റം. 

ഇതുവരെ മോദിയ്ക്ക് പിന്നാലെ ജെ പി നദ്ദയും, പിയൂഷ് ഗോയലും അടക്കമുള്ള കേന്ദ്രമന്ത്രിമാരാണ് പേര് മാറ്റിയിരിക്കുന്നത്. എന്നാൽ നിതിൻ ഗഡ്കരിയുൾപ്പടെ ഒരു വിഭാഗം കേന്ദ്രമന്ത്രിമാർ പേര് മാറ്റിയിട്ടുമില്ല. 

'ഞാനും കാവൽക്കാരനാണ്' എന്ന ക്യാംപെയ്ൻ വീഡിയോ ഇന്നലെയാണ് ബിജെപി പുറത്തിറക്കിയത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?