കച്ചവടക്കാർക്ക് ഈടില്ലാതെ 50 ലക്ഷം രൂപ വായ്പ: മോദിയുടെ പുത്തന്‍ വാഗ്ദാനം

By Web TeamFirst Published Apr 20, 2019, 9:18 AM IST
Highlights

ചെറുകിട വ്യാപാരികള്‍ക്ക് പെൻഷൻ സ്കീം, ക്രഡിറ്റ് കാര്‍ഡ് സൗകര്യം എന്നിവ നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയിൽ ട്രെഡേഴ്സ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വീണ്ടും അധികാരത്തിൽ എത്തിയാൽ ചെറുകിട കച്ചവടക്കാർക്ക് ഈടില്ലാതെ 50 ലക്ഷം രൂപ വായ്പ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറുകിട വ്യാപാരികള്‍ക്ക് പെൻഷൻ സ്കീം, ക്രഡിറ്റ് കാര്‍ഡ് സൗകര്യം എന്നിവ നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയിൽ ട്രെഡേഴ്സ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേന്ദ്ര സര്‍ക്കാര്‍ കച്ചവടക്കാര്‍ക്കൊപ്പം നിന്നപ്പോള്‍ കോൺഗ്രസ് അവരെ കള്ളന്മാരെന്ന് വിളിച്ചു. കച്ചവടക്കാർ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം അവര്‍ക്ക് അര്‍ഹമായ ബഹുമാനം സര്‍ക്കാര്‍ നൽകി. അവരുടെ കച്ചവടം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ വികസനത്തിന് സഹായിച്ചു. കച്ചവടക്കാരുടെ കഠിനാധ്വാനം എന്നിൽ മതിപ്പുളവാക്കി. നിങ്ങളുടെ ജീവിതവും വ്യാപാരവും കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ‍താൻ വളരെ സുഖകരമാക്കിയെന്നും മോദി പറഞ്ഞു. 

70 വര്‍ഷത്തെ കോൺഗ്രസ് ഭരണം കച്ചവടക്കാരെ അപമാനിച്ചു. രാജ്യത്തെ സമ്പദ്‍വ്യവസ്ഥയ്ക്ക് കച്ചവടക്കാര്‍ നൽകിയ സംഭാവനകള്‍ മനസിലാക്കാതെ കോൺ​ഗ്രസ് അവരെ കള്ളന്മാരെന്ന് വിളിച്ചു. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൻ ദേശീയ വ്യാപാര ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

click me!