കാസർകോട്ടെ കള്ളവോട്ട്; അന്വേഷണം ആരംഭിച്ചെന്ന് ജില്ലാ കലക്ടർ; പോളിങ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു

Published : Apr 29, 2019, 06:45 PM ISTUpdated : May 01, 2019, 01:28 PM IST
കാസർകോട്ടെ കള്ളവോട്ട്; അന്വേഷണം ആരംഭിച്ചെന്ന് ജില്ലാ കലക്ടർ; പോളിങ് ഉദ്യോഗസ്ഥരുടെ   മൊഴിയെടുത്തു

Synopsis

രണ്ട് തവണ ബൂത്തില്‍ പ്രവേശിച്ചതായി വീഡിയോയിൽ കാണുന്ന ചീമേനി കരക്കാട് സ്വദേശി കെ ശ്യാംകുമാർ സിആര്‍പിസി 33 വകുപ്പനുസരിച്ച് ഏപ്രില്‍ 30ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ വരണാധികാരി ഡോ ഡി സജിത് ബാബു മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം. 

കാസർകോട്: കാസർകോട് ലോക്സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 48ാം നമ്പര്‍ ബൂത്തില്‍ ഒരു വ്യക്തി രണ്ട് തവണ വോട്ട് ചെയ്‌തെന്ന് ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി  സജിത് ബാബു.

48ാം നമ്പര്‍ ബൂത്തിൽ വെബ് കാസ്റ്റിങ്ങ് നടത്തിയ അക്ഷയ സംരംഭകന്‍ ജിതേഷ്, പ്രിസൈഡിങ്ങ് ഓഫീസര്‍ ബി കെ ജയന്തി, ഒന്നാം പോളിങ്ങ് ഓഫീസര്‍ എം ഉണ്ണികൃഷ്ണന്‍, രണ്ടാം പോളിങ്ങ് ഓഫീസര്‍ സി ബി രത്‌നാവതി, മൂന്നാം പോളിങ് ഓഫീസര്‍ പി വിറ്റല്‍ദാസ്, ചീമേനി വില്ലേജ് ഓഫീസറും സെക്ടറല്‍ ഓഫീസറുമായ എ വി സന്തോഷ്, ബിഎല്‍ഒ ടി വി ഭാസകരന്‍ എന്നിവരുടെ മൊഴിയെടുത്തു. 

രണ്ട് തവണ ബൂത്തില്‍ പ്രവേശിച്ചതായി വീഡിയോയിൽ കാണുന്ന ചീമേനി കരക്കാട് സ്വദേശി കെ ശ്യാംകുമാർ സിആര്‍പിസി 33 വകുപ്പനുസരിച്ച് നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ വരണാധികാരി ഡോ ഡി സജിത് ബാബു മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം. ഹാജരാകാത്ത പക്ഷം അറസ്റ്റ്   ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു. മൊഴിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Read also;കാസര്‍കോട്ടെ കള്ളവോട്ട് സ്ഥിരീകരിച്ച് ടിക്കാറാം മീണ; കുറ്റക്കാര്‍ക്കെതിരെ പൊലീസ് കേസ്

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?