പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: തെര. കമ്മീഷന് മറുപരാതിയുമായി ആരോപണ വിധേയരായ പൊലീസുകാർ

By Web TeamFirst Published May 18, 2019, 5:31 PM IST
Highlights

മടക്കി അയച്ച ബാലറ്റുകൾ തിരികെ വേണമെന്ന ആവശ്യവുമായി ഐ ആർ ബാറ്റാലിയനിലെ 4 പൊലീസുകാരാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചത്. മണിക്കുട്ടൻ എന്ന പൊലീസുദ്യോഗസ്ഥന്‍റെ വീട്ടിലേക്ക് കൂട്ടത്തോടെ പോസ്റ്റൽ ബാലറ്റുകൾ വന്ന സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോ‍ർട്ട് ചെയ്തത്. 

തിരുവനന്തപുരം: ഒരു പൊലീസുകാരന്‍റെ വീട്ടിലേക്ക് കൂട്ടത്തോടെ എത്തിയ പോസ്റ്റൽ ബാലറ്റുകൾ മടക്കി അയച്ചത് തിരികെ വേണമെന്ന ആവശ്യവുമായി പൊലീസുദ്യോഗസ്ഥർ. ഐ ആർ ബാറ്റാലിയനിലെ 4 പൊലീസുകാരാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണയെ സമീപിച്ചത്. മണിക്കുട്ടൻ എന്ന പൊലീസുദ്യോഗസ്ഥന്‍റെ വീട്ടിലേക്ക് കൂട്ടത്തോടെ പോസ്റ്റൽ ബാലറ്റുകൾ വന്ന സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോ‍ർട്ട് ചെയ്തത്. 

മണിക്കുട്ടൻ എന്ന പൊലീസുകാരന്‍റെ വീട്ടിലേക്ക് കൂട്ടത്തോടെ വന്ന പോസ്റ്റൽ ബാലറ്റുകൾ പോസ്റ്റോഫീസിൽ നിന്നും തിരിച്ചയച്ചിരുന്നു.
പോസ്റ്റൽ വോട്ടുകൾക്ക് അപേക്ഷിച്ചത് നിയമാനുസരണമെന്ന് പൊലീസുകാർ. അപേക്ഷിച്ചത് പ്രകാരമാണ് ഈ വിലാസത്തിലേക്ക് കൂട്ടത്തോടെ പോസ്റ്റൽ വോട്ടുകൾ അയച്ചത്. തങ്ങളുടെ സൗകര്യം കണക്കിലെടുത്താണ് ഇങ്ങനെ അപേക്ഷിച്ചതെന്നും പരാതിയിൽ പൊലീസുകാരർ പറയുന്നു. 

പൊലീസിലെ പോസ്റ്റൽ വോട്ട് അട്ടിമറിയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം ഇവിടെ:

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!