പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും

Published : Apr 19, 2019, 09:27 AM ISTUpdated : Apr 19, 2019, 09:34 AM IST
പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും

Synopsis

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി 20ന് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തും. വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും.

വയനാട്: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. രണ്ടാംഘട്ട പ്രചാരണത്തിനാണ് പ്രിയങ്ക മണ്ഡലത്തിലെത്തുന്നത്.

ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി 10.30ന് മാനന്തവാടിയിൽ പൊതുയോഗത്തിൽ പ്രസംഗിക്കും. തുടർന്ന് 12.15ന് പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ വസന്തകുമാറിന്‍റെ കുടുംബത്തെ സന്ദർശിക്കും. ഒന്നരക്ക് പുൽപള്ളിയിൽ നടക്കുന്ന കർഷക സംഗമം പ്രിയങ്ക ഉദ്ഘാടനം ചെയ്യും. മൂന്ന് മണിക്ക് നിലമ്പൂരിലും നാലിന് അരീക്കോടും നടക്കുന്ന പൊതുയോഗങ്ങളിൽ പ്രിയങ്ക പങ്കെടുക്കുമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?