ഇടതുപക്ഷത്തെ ന്യായീകരിച്ച് രാഹുൽ ഗാന്ധി; ആര്‍എസ്എസിനെ കടന്നാക്രമിച്ച് പ്രസംഗം

Published : Apr 16, 2019, 05:23 PM ISTUpdated : Apr 16, 2019, 07:16 PM IST
ഇടതുപക്ഷത്തെ ന്യായീകരിച്ച് രാഹുൽ ഗാന്ധി; ആര്‍എസ്എസിനെ കടന്നാക്രമിച്ച് പ്രസംഗം

Synopsis

ആര്‍എസ്എസിനെ പോലെ ഇടതുപക്ഷം ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി. 

ആലപ്പുഴ: ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ചും ഇടത് പക്ഷത്തെ ന്യായീകരിച്ചും രാഹുൽ ഗാന്ധി. ആര്‍എസ്എസിനെ പോലെ അല്ല ഇടത് പക്ഷം. ആര്‍എസ്എസ് രാജ്യത്തോട് ചെയ്തതൊന്നും ഇടത് പക്ഷം ചെയ്തിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആര്‍എസ്എസിനെ പോലെ ഇടതുപക്ഷം ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി ആലപ്പുഴ പ്രസംഗത്തിൽ പറഞ്ഞു. 

ആർഎസ്എസിനെ പ്രതിരോധിക്കാൻ കഴിയുക കോൺഗ്രസ്സിന് മാത്രമാണെന്നും രാഹുൽ ഗാന്ധി കൂട്ടി ചേര്‍ത്തു. ഇടത് പക്ഷത്തിനെതിരെ ഒരക്ഷരം പറയില്ലെന്ന് വയനാട്ടിൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോൾ തന്നെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തെക്കൻ കേരളത്തിൽ പത്തനാപുരത്ത് നിന്ന് തുടങ്ങി പത്തനംതിട്ടയിലും ആലപ്പുഴയിലുമെല്ലാം പൊതുയോഗങ്ങളിൽ പങ്കെടുത്തെങ്കിലും ഒരു വിമര്‍ശനവും രാഹുൽ ഇടത് പക്ഷത്തിനെതിരെ പറഞ്ഞതുമില്ല

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?