തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്ക്; ഹനുമാൻ സ്തുതിയുമായി യോ​ഗി ആദിത്യനാഥ് ക്ഷേത്രത്തിൽ

Published : Apr 16, 2019, 04:51 PM IST
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്ക്; ഹനുമാൻ സ്തുതിയുമായി യോ​ഗി ആദിത്യനാഥ് ക്ഷേത്രത്തിൽ

Synopsis

കോൺ​ഗ്രസിനും ബിഎസ്പിക്കും സമാജ് വാദ് പാർട്ടിയ്ക്കും അലിയിലാണ് വിശ്വാസമെങ്കിൽ തങ്ങൾ വിശ്വസിക്കുന്നത് ബജ്രം​ഗ് ബാലിയിലാണ് എന്നായിരുന്നു യോ​ഗി ആദിത്യനാഥിന്റെ വിദ്വേഷ പ്രസം​ഗം. 

ഉത്തർപ്രദേശ്: തെരഞ്ഞെടുപ്പ് റാലിയിൽ വിദ്വേഷ പ്രസം​ഗം നടത്തിയതിനെ തുടർന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും വിലക്ക് നേരിട്ട യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഹനുമാൻ സ്തുതിയുമായി ക്ഷേത്രത്തിൽ. ലഖ്നൗവിലെ പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രത്തിലാണ് ഹനുമാൻ സ്തുതിയുമായി യോ​ഗി എത്തിച്ചേർന്നിരിക്കുന്നത്. കോൺ​ഗ്രസിനും ബിഎസ്പിക്കും സമാജ് വാദ് പാർട്ടിയ്ക്കും അലിയിലാണ് വിശ്വാസമെങ്കിൽ തങ്ങൾ വിശ്വസിക്കുന്നത് ബജ്രം​ഗ് ബാലിയിലാണ് എന്നായിരുന്നു യോ​ഗി ആദിത്യനാഥിന്റെ വിദ്വേഷ പ്രസം​ഗം.  കിഴക്കൻ ഉത്തർപ്രദേശിലെ ​ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യകാർമ്മികനാണ് യോ​ഗി ആദിത്യനാഥ്. 

25 മിനിറ്റ് സമയം യോ​ഗി ആദിത്യനാഥ് ഹനുമാൻ സ്തുതികൾ ഉരുവിട്ട് ക്ഷേത്രത്തിലിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ അദ്ദേഹം തയ്യാറായില്ല. എല്ലാ ചോദ്യങ്ങൾക്കും ഒരു പുഞ്ചിരി കൊണ്ടാണ് ആദിത്യനാഥ് മറുപടി നൽകിയത്. 72 മണിക്കൂറാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കാൻ കമ്മീഷൻ യോ​ഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടത്. രണ്ടാം തവണയാണ് യോ​ഗി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിക്ഷാനടപടിക്ക് വിധേയനാകുന്നത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?