ലക്ഷക്കണക്കിന് യുവാക്കൾക്ക് ​ഗ്രാമസഭകളിലൂടെ തൊഴിൽ നൽകും: രാഹുൽ ​ഗാന്ധിയുടെ ട്വീറ്റ്

Published : Mar 31, 2019, 12:06 AM ISTUpdated : Mar 31, 2019, 12:25 AM IST
ലക്ഷക്കണക്കിന് യുവാക്കൾക്ക് ​ഗ്രാമസഭകളിലൂടെ തൊഴിൽ നൽകും: രാഹുൽ ​ഗാന്ധിയുടെ ട്വീറ്റ്

Synopsis

പരിസ്ഥിതിയും ഭൂപ്രദേശങ്ങളും സംരക്ഷിക്കുന്നതിനായി ​ഗ്രാമസഭകൾ വഴി യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുമെന്നും ​രാഹുൽ ​ഗാന്ധി പറഞ്ഞു. തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ​രാഹുൽ ​ഗാന്ധി ഈ പ്രഖ്യാപനങ്ങൾ കുറിച്ചിരിക്കുന്നത്.

ദില്ലി: നാശോന്മുഖമായ ജലാശയങ്ങളെ സംരക്ഷിച്ചിക്കുകയും അതുവഴി ജലസമ്പത്ത് പരിരക്ഷിക്കുമെന്നും കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. തരിശുഭൂമികളും പാഴായിക്കിടക്കുന്ന ഭൂമിയും പുനരുജ്ജീവിപ്പിക്കുകയെന്നത് അത്യാവശ്യം ചെയ്യേണ്ടതാണ്. പരിസ്ഥിതിയും ഭൂപ്രദേശങ്ങളും സംരക്ഷിക്കുന്നതിനായി ​ഗ്രാമസഭകൾ വഴി യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുമെന്നും ​രാഹുൽ ​ഗാന്ധി പറഞ്ഞു. തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ​രാഹുൽ ​ഗാന്ധി ഈ പ്രഖ്യാപനങ്ങൾ കുറിച്ചിരിക്കുന്നത്.

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് കോൺ​ഗ്രസ് അധികാരത്തിലേറിയാൽ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് ​രാഹുൽ ​ഗാന്ധി പ്രഖ്യാപനം നടത്തിയിരുന്നു. പനാജിയിൽ മത്സ്യത്തൊഴിലാളികളോട്  സംസാരിക്കവെയായിരുന്നു കോൺ​ഗ്രസ് അധ്യക്ഷന്റെ വാ​ഗ്ദാനം. മോര്‍മുഗാവോ തുറമുഖത്ത് കല്‍ക്കരി ഖനനം നടത്തുന്ന പ്രതിനിധികളുമായും ഖനനത്തെ തുടര്‍ന്നുള്ള മലിനീകരണം കൊണ്ട് ബുദ്ധിമുട്ടുന്നവരുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഇതിനിടെയാണ് കടുത്ത വേനല്‍ക്കാലത്ത് ജല സമ്പത്ത് സംരക്ഷിക്കുമെന്നും അതുവഴി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ അവരുടെ ഗ്രാമങ്ങള്‍ തന്നെ സാധ്യമാക്കുമെന്ന വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തുന്നത്. ചൌക്കീദാര്‍, ചായ് വാലകളില്‍ കുരുങ്ങിയുള്ള മോദിയുടെ കോണ്‍ഗ്രസ് വിരോധമുള്ള പ്രസംഗങ്ങളെ രാഹുല്‍ ഗാന്ധി പ്രധാനമായും പ്രതിരോധിക്കുന്നത് ഇത്തരത്തിലാണ്. 

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?