രാജീവ് ഗാന്ധിക്കെതിരായ പരാമർശം; മോദിക്ക് മറുപടിയുമായി രാഹുൽ

Published : May 05, 2019, 11:50 AM ISTUpdated : May 05, 2019, 11:55 AM IST
രാജീവ് ഗാന്ധിക്കെതിരായ പരാമർശം; മോദിക്ക് മറുപടിയുമായി രാഹുൽ

Synopsis

സ്വന്തം അഴിമതിക്കറ അച്ഛന്‍റെ പേരിൽ ചാർത്തിയുള്ള മോദിയുടെ രക്ഷപ്പെടൽ ഫലം കാണില്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 

ദില്ലി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പരാമർശത്തിൽ നരേന്ദ്രമോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. രാജീവ് ഗാന്ധിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് നരേന്ദ്ര മോദിക്ക് സത്യത്തിൽ നിന്ന് ഒളിച്ചോടാനാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഏറ്റവും വലിയ അഴിമതിക്കാരനായാണ് രാഹുലിന്‍റെ പിതാവ് രാജീവ് ഗാന്ധി മരണമടഞ്ഞതെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന. എന്നാൽ സ്വന്തം അഴിമതിക്കറ അച്ഛന്‍റെ പേരിൽ ചാർത്തിയുള്ള മോദിയുടെ രക്ഷപ്പെടൽ ഫലം കാണില്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 

യുദ്ധം അവസാനിച്ചെന്നും മോദിയുടെ കർമ്മഫലം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. മോദിക്ക് സ്നേഹവും ആലിംഗനവും നൽകുന്നുവെന്ന് പറഞ്ഞാണ് രാഹുൽ ട്വീറ്റ് അവസാനിപ്പിക്കുന്നത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?