'താങ്കള്‍ എത്ര വെറുത്താലും ഞാന്‍ ചേര്‍ത്ത് പിടിക്കും'; മോദിയോട് രാഹുല്‍

Published : May 12, 2019, 09:14 AM IST
'താങ്കള്‍ എത്ര വെറുത്താലും ഞാന്‍ ചേര്‍ത്ത് പിടിക്കും'; മോദിയോട് രാഹുല്‍

Synopsis

തനിക്ക് മോദിയോട് ദേഷ്യമൊന്നുമില്ല. അദ്ദേഹം തന്നെ വെറുക്കുകയും കുടുംബത്തെ ആക്രമിക്കുകയും ചെയ്യട്ടെ. വെറുപ്പുള്ളയാളെ വെറുപ്പ് കൊണ്ട് പുറത്താക്കാനാകില്ല. അവിടെ സ്നേഹമാണ് ആയുധമെന്നും രാഹുല്‍

ഭോപ്പാല്‍: തന്‍റെ കുടുംബത്തെ പോലും വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വെറുപ്പില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വെറുപ്പ് കൊണ്ട് മോദിയെ തോല്‍പ്പിക്കാനാവില്ല. ചേര്‍ത്ത് പിടിച്ചുള്ള സ്നേഹം കൊണ്ട് മാത്രമേ അദ്ദേഹത്തെ പരാജയപ്പെടുത്താനാവുകയുള്ളുവെന്നും രാഹുല്‍ പറഞ്ഞു.

തനിക്ക് മോദിയോട് ദേഷ്യമൊന്നുമില്ല. അദ്ദേഹം തന്നെ വെറുക്കുകയും കുടുംബത്തെ ആക്രമിക്കുകയും ചെയ്യട്ടെ. വെറുപ്പുള്ളയാളെ വെറുപ്പ് കൊണ്ട് പുറത്താക്കാനാകില്ല. അവിടെ സ്നേഹമാണ് ആയുധമെന്നും ഷുജാല്‍പൂരിലെ റാലിയില്‍ രാഹുല്‍ പറഞ്ഞു.

തന്‍റെ അച്ഛന്‍, മുത്തശ്ശന്‍, മുത്തശ്ശി എന്നിവരെയെല്ലാം പ്രധാനമന്ത്രി ആക്രമിക്കുന്നുണ്ട്. താങ്കള്‍ ഒരു പ്രധാനമന്ത്രിയാണ്. അതിനാല്‍ രാജ്യം മുഴുവന്‍ പിന്നിലുണ്ട്. വെറുപ്പില്‍ നിന്ന് മോചിതനാവുക, അതു മാത്രമേ താങ്കള്‍ക്ക് ഗുണം ചെയ്യുകയുള്ളുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

മൂന്ന് മണിക്കൂര്‍ മാത്രമേ ഉറങ്ങുകയുള്ളുവെന്നും ബാക്കി 21 മണിക്കൂറുകള്‍ രാജ്യത്തിനായി ഉണര്‍ന്നിരിക്കുകയാണെന്നുമുള്ള മോദിയുടെ അവകാശവാദത്തെയും രാഹുല്‍ ചോദ്യം ചെയ്തു. 21 മണിക്കൂര്‍ ഉണര്‍ന്നിരിന്നിട്ടും പാര്‍ലമെന്‍റില്‍ റഫാല്‍ കരാറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സാധിച്ചിട്ടില്ല.

അഴിമതിയെപ്പറ്റി ഒരുപാട് ചിന്തിക്കാന്‍ സമയം ലഭിച്ചിട്ടും ഒരുവാക്ക് പോലും മിണ്ടുന്നില്ല. അത്രയും സമയം ഉണര്‍ന്നിരിന്നിട്ടും കര്‍ഷകരുടെ, യുവസമൂഹത്തിന്‍,റെ വ്യാപാരികളുടെ, സ്ത്രീകളുടെ തുടങ്ങിയവരുടെ കാര്യത്തിനൊന്നും സമയമില്ല. 2014ല്‍ ജനങ്ങളോട് പറഞ്ഞ 15 ലക്ഷം അക്കൗണ്ടില്‍ ഇട്ട് തരാനും മോദിക്ക് സമയമില്ലെന്നും രാഹുല്‍ പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?