അശ്ലീല പരാമര്‍ശം; എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി നൽകി, പികെ ബിജുവിനും വിമര്‍ശനം

Published : Apr 02, 2019, 03:52 PM ISTUpdated : Apr 02, 2019, 04:11 PM IST
അശ്ലീല പരാമര്‍ശം; എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി നൽകി, പികെ ബിജുവിനും വിമര്‍ശനം

Synopsis

എ വിജയരാഘവനെ ന്യായീകരിച്ച പികെ ബിജുവിന്‍റെ പ്രതികരണവും ഞെട്ടിച്ചെന്ന് രമ്യ ഹരിദാസ്. 

പാലക്കാട്: വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തിൽ അശ്ലീല പരാമര്‍ശം നടത്തിയ ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പരാതി നൽകി. ഡിവൈഎസ്പി ഓഫീസിലെത്തിയാണ് രമ്യ പരാതി ഫയൽ ചെയ്തത്. അധിക്ഷേപിക്കുന്ന പരാമര്‍ശം അതിര് വിട്ടെന്നും ഇനി ആര്‍ക്കും ഈയൊരു അവസ്ഥ ഉണ്ടാകരുതെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു. 

വ്യക്തിപരമായി അധിക്ഷേപിച്ചില്ലെന്നും പ്രസംഗം വളച്ചൊടിച്ചതാണെന്നും ഇന്ന് എ വിജയരാഘവൻ വിശദീകരിച്ചിരുന്നു. എന്നാൽ ഇത് പെട്ടെന്ന് പറഞ്ഞ് പോയതല്ലെന്നും ആസൂത്രിത പ്രസംഗം ആയിരുന്നു എന്നുമാണ് രമ്യയുടെ ആരോപണം. നവോത്ഥാനം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും നവോത്ഥാനത്തിനും വനിതാ മതിലിനും എല്ലാം വേണ്ടി നിലകൊള്ളുന്ന മുന്നണിയുമൊക്കെ ഉണ്ടായിട്ടാണ് ഈ ഒരു അവസ്ഥ ഉണ്ടായതെന്നും രമ്യ ഹരിദാസ് കുറ്റപ്പെടുത്തി. തെറ്റ് തെറ്റുതന്നെയാണെന്ന് പറയാൻ മുഖ്യമന്ത്രി പോലും തയ്യാറായില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.

ഫോട്ടോ: ഷിജു അലക്സ് 

എ വിജയരാഘവനെ ന്യായീകരിച്ച ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥി പികെ ബിജുവിന്‍റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു എന്നും രമ്യ ഹരിദാസ് പറഞ്ഞു. ആരായാലും എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വം അംഗീകരിക്കാൻ കഴിയാത്തത് ഖേദകരമാണ്. ഇക്കാര്യം ആലത്തൂരിലെ ജനം വിലയിരുത്തണെമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?