കൊട്ടിക്കലാശത്തിനിടെ പരക്കെ സംഘർഷം; കല്ലേറിൽ പരിക്കേറ്റ രമ്യ ഹരിദാസ് ആശുപത്രിയിൽ

Published : Apr 21, 2019, 07:27 PM ISTUpdated : Apr 21, 2019, 07:36 PM IST
കൊട്ടിക്കലാശത്തിനിടെ പരക്കെ സംഘർഷം; കല്ലേറിൽ പരിക്കേറ്റ രമ്യ ഹരിദാസ് ആശുപത്രിയിൽ

Synopsis

കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറിൽ ആലത്തൂർ എംഎൽഎ കെ ഡി പ്രസേനനും പരിക്കേറ്റു. രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ ആവേശകരമാക്കിയെങ്കിലും വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി

ആലത്തൂര്‍: സംസ്ഥാനത്ത് ഒരു മാസത്തിലധികം നീണ്ട പരസ്യപ്രചാരണത്തിന് കൊടിയിറക്കം. കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് പരക്കെ സംഘർഷം. കല്ലേറിൽ ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് പരിക്കേറ്റു. രമ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറിൽ ആലത്തൂർ എംഎൽഎ കെ ഡി പ്രസേനനും പരിക്കേറ്റു. രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ ആവേശകരമാക്കിയെങ്കിലും വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. 

തൊടുപുഴയിൽ സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു . മലപ്പുറത്ത് എല്‍ഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കെ സുരേന്ദ്രനെ കാഞ്ഞിരപ്പള്ളിയിൽ എല്‍ഡിഎഫ് പ്രവർത്തകർ തടഞ്ഞു . മുതിർന്ന എല്‍ഡിഎഫ് നേതാക്കളെത്തി വാഹനം കടത്തി വിടുകയായിരുന്നു . 

കാസർകോട് യുഡിഎഫ്, എല്‍ഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥയുണ്ടായി . ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി.  കരുനാഗപ്പള്ളിയിൽ യുഡിഎഫ്, എല്‍ഡിഎഫ്  പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി . ആലപ്പുഴ സക്കറിയാ ബസാറിൽ കൊട്ടിക്കലാശത്തിനിടെ ഉന്തും തള്ളുമുണ്ടായി . 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?