
തൃശൂര്‍: ശക്തമായ ത്രികോണ മത്സരചൂടിലാണ് തൃശൂര്‍. നിന്ന് തിരിയാൻ പോലും നേരമില്ലാത്ത വിധം ഓടി നടക്കുകയാണ് സ്ഥാനാര്‍ത്ഥികൾ. പ്രചരണ വേദികളിൽ നിന്ന് വേദികളിലേക്കുള്ള ഓട്ടത്തിനിടെ എപ്പോൾ വേണമെങ്കിലും ടിഎൻ പ്രതാപന്‍റെ വിളിയെത്തും. ആഷിക്കേ എന്ന് നീട്ടി വിളിച്ചാലുടൻ കയ്യിലൊരു കപ്പുമായി മകൻ ഓടിയെത്തും. കൊടും ചൂടിൽ പിടിച്ച് നിൽക്കുന്നതിനുള്ള ആരോഗ്യ രഹസ്യം മറ്റൊന്നുമല്ല കഞ്ഞിവെള്ളമാണെന്നാണ് ടിൻ പ്രതാപൻ പറയുന്നത്.
കനത്ത ചൂടും തെരഞ്ഞെടുപ്പ് പ്രചാരണവും തുടങ്ങിയതോടെ മൂന്ന് നേരം കഞ്ഞിയാണ് കുടിക്കുന്നതെന്ന് ടിഎൻ പ്രതാപൻ പറയുന്നത്. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴേക്കും പലപല ഫ്ലാസ്കുകളിൽ കഞ്ഞിവെള്ളം നിറച്ച് കൊടുത്തയക്കും. ചോദിക്കുമ്പോഴെല്ലാം കഞ്ഞിവെള്ളം എത്തിക്കാനുള്ള ഉത്തരവാദിത്തം മകൻ ആഷിക്കിനാണ്.
എൻഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി കൂടി എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരമാണ് തൃശൂരിൽ നടക്കുന്നത്. ഇടത് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസും പ്രചാരണ രംഗത്ത് സജീവമാണ്.