ആർഎംപിയിൽ നിന്ന് പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കില്ല, വടകരയിൽ മുരളിയുടെ വിജയമുറപ്പെന്ന് കെകെ രമ

Published : Mar 23, 2019, 12:39 PM IST
ആർഎംപിയിൽ നിന്ന് പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കില്ല, വടകരയിൽ മുരളിയുടെ വിജയമുറപ്പെന്ന് കെകെ രമ

Synopsis

ബംഗാളിൽ സിപിഎം കോൺഗ്രസുമായി സഖ്യത്തിന് ശ്രമിക്കുന്നത് പോലെയാണ് ആർഎംപി  കോൺഗ്രസിനു പിന്തുണ കൊടുക്കുന്നതെന്നും കെ കെ രമ പറഞ്ഞു. 

വടകര: ആർഎംപി യിൽ നിന്ന് സിപിഎമ്മിലേക്ക് പ്രവർത്തകർ കൊഴിഞ്ഞു പോകുന്നുവെന്നത് തെറ്റായ അവകാശവാദമാണെന്ന് ആർഎംപി നേതാവ് കെ കെ രമ. സിപിഎം  പറയുന്നത് ശരിയായിരുന്നെങ്കിൽ ആർഎംപിയിൽ  ഇപ്പോൾ ആരും ഉണ്ടാവില്ലായിരുന്നല്ലോയെന്നും കെ കെ രമ ചോദിച്ചു. 

ആ‌ർഎംപിയുടേത് വലതുപക്ഷ വ്യതിയാനമല്ല. വടകരയിൽ യുഡിഎഫുമായി തെരഞ്ഞെടുപ്പ് സഖ്യം മാത്രമാണുള്ളത്. ബംഗാളിൽ സിപിഎം കോൺഗ്രസുമായി സഖ്യത്തിന് ശ്രമിക്കുന്നത് പോലെയാണ് ആർഎംപി  കോൺഗ്രസിനു പിന്തുണ കൊടുക്കുന്നതെന്നും കെ കെ രമ പറഞ്ഞു. 

വടകരയിൽ മുരളീധരൻ വന്നതോടെ വിജയമുറപ്പിച്ചെന്നും ഇനി ഭൂരിപക്ഷം എത്ര വർധിക്കും എന്ന് മാത്രമേ അറിയേണ്ടതുള്ളുവെന്നും കെ കെ രമ
 ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?