അമേഠിയില്‍ രാഹുലിനും സ്മൃതി ഇറാനിക്കുമെതിരെ സരിതാ നായര്‍; ചിഹ്നം പച്ചമുളക്

Published : May 04, 2019, 09:06 AM ISTUpdated : May 04, 2019, 09:20 AM IST
അമേഠിയില്‍ രാഹുലിനും സ്മൃതി ഇറാനിക്കുമെതിരെ സരിതാ നായര്‍; ചിഹ്നം പച്ചമുളക്

Synopsis

രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ  ഹൈബി ഈഡന് എതിരെയും നല്‍കി നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു

അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ സരിതാ എസ് നായരും സ്ഥാനാർഥി. സ്വതന്ത്രയായാണ് സരിത എസ് നായര്‍ മത്സരരംഗത്തുള്ളത്. പച്ചമുളകാണ് സരിതയ്ക്ക്‌ അനുവദിച്ചിരിക്കുന്ന ചിഹ്നം.

രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും സരിത നാമനിർദേശ പത്രിക നൽകിയിരുന്നു. ചില കേസുമായി ബന്ധപ്പെട്ട വിശദരേഖകൾ ഹാജരാക്കാനാവാതിരുന്നതിനാലായിരുന്നു പത്രിക തള്ളിയത്. എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ  ഹൈബി ഈഡന് എതിരെ നൽകിയ സരികയുടെ പത്രികയും തള്ളിപ്പോയിരുന്നു.

തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിലെ വീട്ടുവിലാസത്തിലാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. നേരത്തെ ലോക് സഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക തള്ളിയതിനെതിരെ സരിത എസ് നായർ  ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് സംബന്ധിച്ച് രണ്ട് ഹര്‍ജികളാണ് സരിത സമര്‍പ്പിച്ചത്.  എന്നാല്‍ ഹർജി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ഇരുഹർജികളും ഹൈക്കോടതി തള്ളുകയായിരുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?