കലാശക്കൊട്ടിനിടെ കല്ലേറ് വരുമ്പോള്‍ ബോധം കെടണം, അത് അവസാന അടവ്; മുന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

Published : Apr 22, 2019, 05:57 PM IST
കലാശക്കൊട്ടിനിടെ കല്ലേറ് വരുമ്പോള്‍ ബോധം കെടണം, അത് അവസാന അടവ്; മുന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

Synopsis

എന്നാല്‍ അന്തസില്ലാത്ത പണിയാതിനാല്‍ താന്‍ അതിന് പോയിട്ടില്ലെന്നും 2009ല്‍ കാസര്‍ഗോഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഹിദാ കമാല്‍ പറഞ്ഞു. 

ആലത്തൂര്‍:  കലാശക്കൊട്ടിനിടെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കല്ലേറുണ്ടായെന്ന വിവാദത്തിന് മറുപടിയുമായി മുന്‍ കോണ്‍ഗ്രസ് നേതാവും വനിതാ കമ്മീഷന്‍ അംഗവുമായ ഷാഹിദാ കമാല്‍. കല്ലേറ് കോണ്‍ഗ്രസിന്റെ അവസാനത്തെ അടവാണെന്നും കലാശക്കൊട്ടിനിടെ കല്ലേറ് വന്നാല്‍ ബോധം കെട്ട് വീണുകൊള്ളണമെന്നുമാണ് പാര്‍ട്ടി നിര്‍ദ്ദേശമെന്നും ഷാഹിദ വെളിപ്പെടുത്തി. 

എന്നാല്‍ അന്തസില്ലാത്ത പണിയാതിനാല്‍ താന്‍ അതിന് പോയിട്ടില്ലെന്നും 2009ല്‍ കാസര്‍ഗോഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഹിദാ കമാല്‍ പറഞ്ഞു. കലാശക്കൊട്ട് കണ്ടപ്പോള്‍ പഴയ ഒരു തിരഞ്ഞെടുപ്പ് ഓര്‍മ്മ പങ്കുവയ്ക്കുന്നു. കലാശക്കൊട്ടിനിടയില്‍ എറുവരും ദേഹത്ത് കൊള്ളില്ല. പക്ഷേ ഉടന്‍ ബോധംകെട്ട് വീഴണം. അവസാനത്തെ അടവാണ്. എന്നാല്‍ അന്തസുകെട്ട പ്രവര്‍ത്തിയായി തോന്നിയതിനാല്‍ അന്ന് താന്‍ അതിന് തയ്യാറായില്ല-ഷാഹിദ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

അതേ സമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തിനിടെ ഉണ്ടായ അക്രമം ആസൂത്രിതമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. രൂക്ഷമായ കല്ലേറാണ് ഉണ്ടായത്. ഇത് ആസൂത്രിതമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു.  ആക്രമണ നെഞ്ചിനും കണ്ണിനും പരുക്കേറ്റു. സംഭവത്തിന് പിന്നിൽ യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് കരുതുന്നില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു. 

അതിനിടെ ആലത്തൂരിലെ കല്ലേറ് വിവാദത്തില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു. കല്ലെറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ചതിക്കല്ലേടാ എന്ന് പറയുന്ന അനില്‍ അക്കര എം.എല്‍.എയുടെ വീഡിയോയാണ് പുറത്തുവന്നത്. എം.എല്‍.എയുടെ നിര്‍ദ്ദേശം മറികടന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുന്നത് വീഡിയോയില്‍ ദൃശ്യമാണ്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?