ഭാര്യമാരെ കുറിച്ചുള്ള പരാമർശം; ശ്രീധരൻ പിള്ളക്കെതിരെ ശശി തരൂരിന്‍റെ മാനനഷ്ട കേസ്

By Web TeamFirst Published Mar 14, 2019, 1:02 PM IST
Highlights

ശശി തരൂരിന്‍റെ മൂന്ന് ഭാര്യമാർ മരിച്ചതെങ്ങനെ എന്നായിരുന്നു ശ്രീധരൻ പിള്ള ചോദിച്ചത്. രണ്ടാമത്തെ ഭാര്യ അടൂർ സ്വദേശിയാണെന്നും പിള്ള പറഞ്ഞിരുന്നു. വാർത്താ സമ്മേളനത്തിൽ ശ്രീധരൻ പിള്ള അസത്യം പ്രചരിപ്പിച്ചെന്നും മാനനഷ്ടമുണ്ടായെന്നുമാണ്  ശശി തരൂരിന്‍റെ പരാതി 

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളക്കെതിരെ മാന നഷ്ടക്കേസ് കൊടുത്ത് ശശി തരൂർ. തരൂരിന്‍റെ മൂന്നു ഭാര്യമാർ എങ്ങനെ കൊല്ലപ്പെട്ടു എന്ന് ശ്രീധരൻപിള്ള വാർത്ത സമ്മേളനത്തിൽ ചോദിച്ചതാണ് കേസിന് അടിസ്ഥാനം . അസത്യം പറഞ്ഞ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മാനഹാനി ഉണ്ടാക്കിയെന്നാണ് തരൂരിന്‍റെ പരാതി. ഹർജി ഫയലിൽ സ്വീകരിച്ച സിജെഎം കോടതി തരൂരിന്‍റെ മൊഴിയെടുക്കാൻ ഈ മാസം 25 ലേക്ക് മാറ്റി. 

"തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിജെപിയോ താനോ അത് ചോദിക്കാൻ ഉദ്ദേശിക്കുന്നില്ല". ഇതായിരുന്നു ശ്രീധരൻ പിള്ളയുടെ വാക്കുകൾ. 

ഭാര്യമാരിൽ രണ്ടാമത്തെയാൾ അടൂര്‍കാരിയാണെന്നും അടൂരിലെ അഭിഭാഷകൻ മധുസൂദനൻ നായരുടെ അനന്തരവളായിരുന്നു അവരെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. കേസ് നിയമോപദേശത്തിനായി തന്‍റെ അടുത്ത് വന്നിരുന്നതായും വാര്‍ത്താസമ്മേളനത്തിനിടെ ശ്രീധരൻ പിള്ള അവകാശപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ താൽപര്യമില്ലാത്തത് കൊണ്ട് മാത്രമാണ് പുറത്ത് പറയാത്തതെന്നായിരുന്നു അന്ന് ശ്രീധരൻ പിള്ളയുടെ വിശദീകരണം. 

അന്ന് പിഎസ് ശ്രീധരൻ പിള്ള പറഞ്ഞത് ഇങ്ങനെ:

"

പിള്ളയുടെ പ്രസ്താവന തീർത്തും വാസ്തവ വിരുദ്ധമാമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം മാനനഷ്ടകേസ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും അന്ന് തന്നെ തരൂരിനോട് അടുത്ത വൃത്തങ്ങൾ  അറിയിച്ചിരുന്നു. അതിന്‍റെ തുടർച്ചയായാണ് ശശി തരൂർ സിജെഎം കോടതിയെ സമീപിച്ചത്.

 

click me!