'രാഹുല്‍ ജി ആയേഗാ, പ്രധാനമന്ത്രി ബനേഗാ'; രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രവാസികളുടെ ഗാനം

Published : Apr 12, 2019, 04:24 PM ISTUpdated : Apr 12, 2019, 04:48 PM IST
'രാഹുല്‍ ജി ആയേഗാ, പ്രധാനമന്ത്രി ബനേഗാ'; രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രവാസികളുടെ ഗാനം

Synopsis

മോദിക്കെതിരെയുള്ള  രൂക്ഷ വിമര്‍ശനങ്ങളും ആരോപണങ്ങളുമാണ് പാട്ടിലുള്ളത്. 

ജിദ്ദ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് ജിദ്ദയിലുള്ള മലയാളികള്‍ ഒരുക്കിയ ഹിന്ദി ഗാനം ശ്രദ്ധേയമാകുന്നു.അബ്ദുല്‍ ഹഖ് തിരൂരങ്ങാടി പാടിയ രാഹുല്‍ ജി ആയഗാ, പ്രധാനമന്ത്രി ബനേഗാ എന്ന ഗാനമാണ് ശ്രദ്ധേയമാകുന്നത്.  അരുവി മോങ്ങത്തിന്‍റേതാണ് വരികള്‍. 

മോദിക്കെതിരെയുള്ള  രൂക്ഷ വിമര്‍ശനങ്ങളും ആരോപണങ്ങളുമാണ് പാട്ടിലുള്ളത്. കാവല്‍ക്കാരന്‍ കള്ളനാണ്, ലോകത്തിന് മുന്നില്‍ നമ്മളെ തലകുനിപ്പിച്ചു, അംബാനി അദാനിമാരുടെ പണപ്പെട്ടികള്‍ കൃഷിക്കാരുടെ പോക്കറ്റടിച്ച് നിറച്ചു തുടങ്ങിയ വിമര്‍ശനങ്ങളാണ് പാട്ടിലുള്ളത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?