പത്തനംതിട്ടയിലും വയനാട്ടിലും ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്

Published : Apr 23, 2019, 10:53 AM ISTUpdated : Apr 23, 2019, 11:10 AM IST
പത്തനംതിട്ടയിലും വയനാട്ടിലും ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്

Synopsis

സാധാരണ മന്ദഗതിയിലുള്ള പോളിംഗ് രേഖപ്പെടുത്താറുള്ള വയനാട്ടിലും പത്തനംതിട്ടയിലും ഇന്ന് ആദ്യമണിക്കൂര്‍ മുതല്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. ആദ്യ മൂന്ന് മണിക്കൂറില്‍ തന്നെ സംസ്ഥാനത്തെ മൊത്തം പോളിംഗ് ശതമാനം ഇരുപതിനോട് അടുക്കുകയാണ്. ശക്തമായ മത്സരവും പ്രചാരണവും നടന്ന പത്തനംതിട്ട, വയനാട്, കൊല്ലം, തൃശ്ശൂര്‍, ചാലക്കുടി, കണ്ണൂര്‍, കോട്ടയം, പാലക്കാട്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെല്ലാം മികച്ച പോളിംഗാണ് ആദ്യ മൂന്ന് മണിക്കൂറില്‍ രേഖപ്പെടുത്തിയത്.

സാധാരണ മന്ദഗതിയിലുള്ള പോളിംഗ് രേഖപ്പെടുത്താറുള്ള വയനാട്ടിലും പത്തനംതിട്ടയിലും ഇന്ന് ആദ്യമണിക്കൂര്‍ മുതല്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. എല്ലാ പോളിംഗ് ബൂത്തുകളിലും രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. 

വയനാട് മണ്ഡലത്തില്‍ പത്തരയോട് കൂടി 21.37 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ബത്തേരിയില്‍ 21.23 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഏറനാട് -15.02,നിലമ്പൂർ -17.23,വണ്ടൂർ-14.24 എന്നിങ്ങനെയാണ് പത്ത് മണിക്കുള്ള വോട്ട് നില. 

പത്തനംതിട്ടയില്‍ പത്തരയോടെ പോളിംഗ് ഇരുപത് ശതമാനം കടന്നു. നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളിയിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തിട്ടുള്ളത്. രാവിലെ പത്തരയ്ക്ക് പത്തനംതിട്ടയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ   കാഞ്ഞിരപ്പള്ളി - 23.02 %, പൂഞ്ഞാർ - 2 1.68%, തിരുവല്ല - 17.95 %,റാന്നി- 20 .35%,ആറന്മുള- 19.68 %,കോന്നി - 20.47%, അടൂർ-19.63%.

ഇടുക്കി ലോക്സഭാ മണ്ഡലം രാവിലെ 10.40 - പോളിംഗ്  - 20.86%. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ പോളിംഗ് ശതമാനം ദേവികുളം-19.06,
ഇടുക്കി -20.24, ഉടുമ്പൻചോല -23.22,പീരുമേട് -22.09,തൊടുപുഴ-21.33,മൂവാറ്റുപുഴ -18.62,കോതമംഗലം -21.9

കോട്ടയം രാവിലെ പത്തരയ്ക്ക് 21.17 ശതമാനം പോളിംഗ്. പിറവം-18.79,പാലാ-20.46,കടുത്തുരുത്തി-20.6,വൈക്കം-22.5,ഏറ്റുമാനൂര്‍-21.1,, കോട്ടയം-22.74,പുതുപ്പള്ളി-22.71

കണ്ണൂര്‍ രാവിലെ പത്തരയ്ക്ക് 21.71 . തളിപ്പറമ്പ് - 22.77, ഇരിക്കൂര്‍ - 22.01, അഴീക്കോട്-22.17,കണ്ണൂര്‍-21.05,ധര്‍മ്മടം-21.19,മട്ടന്നൂര്‍-21.80, പേരാവൂര്‍-20.92.

കാസറഗോഡ് പാർലമെൻറ് മണ്ഡലം-ആകെ - 17.75. മഞ്ചേശ്വരം 15.77,കാസറഗോഡ് 16.81,ഉദുമ 15.99,കാഞ്ഞങ്ങാട് 16.95,തൃക്കരിപ്പൂർ 16.9,
പയ്യന്നൂർ 22.69,കല്യാശേരി 20.18
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?