‌ സുരേഷ് ​ഗോപി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

Published : Apr 04, 2019, 11:22 AM IST
‌ സുരേഷ് ​ഗോപി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

Synopsis

പത്രികാ സമര്‍പ്പണത്തിന് ശേഷം സുരേഷ് ഗോപി നഗരത്തില്‍ പ്രചാരണം തുടങ്ങും. 

വയനാട്: തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും വടക്കുംനാഥ ക്ഷേത്രത്തിലും സുരേഷ് ഗോപി പ്രാർത്ഥന നടത്തി. മണ്ഡലത്തില്‍ പലയിടത്തും വ്യക്തിപരമായ സന്ദർശനങ്ങൾ നടത്തുന്ന സ്ഥാനാർത്ഥി 12 മണിക്ക് പ്രവർത്തകർക്കൊപ്പം പാർട്ടി ഓഫീസിൽ നിന്നും പുറപ്പെട്ട് 1 മണിയോടെയാണ് വരണാധികാരിയായ ജില്ലാ കളക്ടർ ടി വി അനുപമ മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പത്രികാ സമര്‍പ്പണത്തിന് ശേഷം സുരേഷ് ഗോപി നഗരത്തില്‍ പ്രചാരണം തുടങ്ങും. നിലവില്‍ രാജ്യസഭാ എംപിയായ സുരേഷ് ഗോപി ആദ്യമായാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?