പിറന്നാൾ ദിനത്തിൽ കനയ്യ കുമാറിന് വേണ്ടി വോട്ട് ചോദിച്ച് സ്വര ഭാസ്‌കർ

Published : Apr 09, 2019, 11:14 PM ISTUpdated : Apr 22, 2019, 11:53 AM IST
പിറന്നാൾ ദിനത്തിൽ കനയ്യ കുമാറിന് വേണ്ടി വോട്ട് ചോദിച്ച് സ്വര ഭാസ്‌കർ

Synopsis

ബെഗുസരായി മണ്ഡലത്തിൽ കനയ്യ കുമാർ ജയിച്ചാൽ അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണെന്ന് സ്വര ഭാസ്‌കർ

ബെഗുസരായി: ബീഹാറിലെ ബെഗുസരായി മണ്ഡലത്തിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥി കനയ്യ കുമാറിന് വേണ്ടി പിറന്നാൾ ദിനത്തിൽ നടി സ്വര ഭാസ്‌കർ പ്രചാരണത്തിനിറങ്ങി. കനയ കുമാർ ബെഗുസരായി മണ്ഡലത്തിൽ നിന്ന് വിജയിച്ചാൽ അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമായിരിക്കുമെന്ന് അവർ പിന്നീട് പ്രതികരിച്ചു.

ഇന്ന് സ്വര ഭാസ്കറിന്റെ 31ാം ജന്മദിനമായിരുന്നു. "ഞാൻ മുൻപൊരിക്കലും പ്രചാരണത്തിന്റെ ഭാഗമായിട്ടില്ല. പക്ഷെ കനയ്യ കുമാർ ഉന്നയിക്കുന്ന രാഷ്ട്രീയം രാജ്യത്തെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടവയാണ്. അതിനാലാണ് ഞാൻ പ്രചാരണത്തിന് ഇറങ്ങുന്നത്. ഇന്ത്യൻ ദേശീയതയിൽ വിശ്വസിക്കുന്നവരും, അതിനോട് ഉത്തരവാദിത്വം ഉള്ളവരുമെന്ന നിലയിൽ നമ്മളെല്ലാവരും ഈ ആശയങ്ങളോട് ചേർന്ന് നിൽക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു," സ്വര ഭാസ്‌കർ പ്രതികരിച്ചു.

മുൻപും കേന്ദ്രസർക്കാരിനെതിരെ ശക്തമായ രാഷ്ട്രീയ നിലപാടെടുത്തിരുന്നു സ്വര ഭാസ്കർ. കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വ പ്രശംസിച്ച് അവർ തുടക്കത്തിൽ തന്നെ രംഗത്ത് വന്നിരുന്നു. ആദർശവാനായ രാഷ്ട്രീയക്കാരൻ എന്നാണ് കനയ്യയെ സ്വര ഭാസ്കർ വിശേഷിപ്പിച്ചത്. ഇന്നാണ് ബെഗുസരായി മണ്ഡലത്തിൽ കനയ്യ കുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?