
മാവേലിക്കര: മാവേലിക്കര മണ്ഡലത്തിലെ പോളിങ് ബൂത്തുകളിൽ പതിച്ചിരിക്കുന്ന സ്ഥാനാർഥികളുടെ പട്ടികയിൽ എൻഡിഎ സ്ഥാനാർഥി തഴവ സഹദേവന്റെ ചിഹ്നം തെറ്റായി രേഖപ്പെടുത്തിയതിനെതിരെ എൻഡിഎ പരാതി നൽകി. പോളിങ് സ്റ്റേഷന് പുറത്ത് പതിച്ചിരിക്കുന്ന പട്ടികയിൽ ചിഹ്നം കുടം എന്നതിന് പകരം കൂടം എന്നാണ് എഴുതിയിരിക്കുന്നത്.
വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് ഇത്തരത്തിൽ തെറ്റു വരുത്തിയതെന്നും തിരഞ്ഞെടുപ്പ് ചട്ടലംലനമായി കണ്ട് നടപടിയെടുക്കണമെന്നും പ്രിസൈഡിങ് ഓഫിസർക്ക് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം വോട്ടിങ് യന്ത്രത്തിൽ ചിഹ്നം കൃത്യമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.