പള്ളിത്തർക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; മുന്നറിയിപ്പുമായി ഓർത്തഡോക്സ് സഭ

Published : Mar 25, 2019, 07:10 PM IST
പള്ളിത്തർക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; മുന്നറിയിപ്പുമായി ഓർത്തഡോക്സ് സഭ

Synopsis

സുപ്രീം കോടതി വിധി നടപ്പാക്കാത്തതിൽ സഭയ്ക്ക് പ്രതിഷേധമുണ്ടെന്ന് ഓർത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി എം ഒ ജോൺ പറഞ്ഞു.

കൊച്ചി: പള്ളിത്തർക്കം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഓർത്തഡോക്സ് സഭ. സുപ്രീം കോടതി വിധി നടപ്പാക്കാത്തതിൽ സഭയ്ക്ക് പ്രതിഷേധമുണ്ടെന്ന് ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി എം ഒ ജോൺ പറഞ്ഞു. പള്ളിത്തർക്കത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് നീതി കിട്ടിയില്ലെന്നും വൈദിക ട്രസ്റ്റി പറഞ്ഞു. പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിത്തർക്കത്തിൽ സഭാ സമരം ഏറ്റെടുക്കാനും തീരുമാനമായി.

പള്ളിത്തർക്കത്തിൽ സ്വീകരിക്കേണ്ട തുടർനിലപാട് സ്വീകരിക്കാൻ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ ചേർന്ന സുന്നഹദോസിലാണ് തീരുമാനം. അതേസമയം പെരുമ്പാവൂർ പള്ളിത്തർക്കം പരിഹരിക്കാൻ എറണാകുളം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചർച്ച തുടരുകയാണ്. ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഇരുപക്ഷത്ത് നിന്നും 3 പേർ വീതമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?