പരസ്പരം വിജയാശംസ നേരാമോ? ചിരിച്ചുകൊണ്ട് തൃശൂരിലെ സ്ഥാനാര്‍ത്ഥികളുടെ മറുപടി!

Published : Apr 02, 2019, 04:21 PM IST
പരസ്പരം വിജയാശംസ നേരാമോ? ചിരിച്ചുകൊണ്ട് തൃശൂരിലെ സ്ഥാനാര്‍ത്ഥികളുടെ മറുപടി!

Synopsis

തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും അടുത്തടുത്തിരുന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു. 

തൃശൂര്‍: തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും അടുത്തടുത്തിരുന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു. അതെ, ടിഎന്‍ പ്രതാപനും രജാജി മാത്യു തോമസും തന്നെ. തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച സ്ഥാനാര്‍ത്ഥി സംവാദത്തില്‍ ഇരുവരോടുമുള്ള ചോദ്യങ്ങള്‍ക്കിടയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതയെ കുറിച്ച് ചോദ്യമുയര്‍ന്നു.

ചിരിച്ചുകൊണ്ട് രാജാജി ആദ്യം മറുപടി നല്‍കി. പ്രതാപനെ എന്‍റെ അടുത്തിരുത്തി ഇത് ചോദിക്കണോ? ഒരു സാധ്യതയുമില്ലെന്നായിരുന്നു രാജാജി പറഞ്ഞു. ആശയങ്ങള്‍ തമ്മിലുള്ള മത്സരമാണ്. വ്യക്തിപരമായ മത്സരമല്ല. നൂറ് ശതമാനവും യുഡിഎഫ് തന്നെ ജയിക്കുമെന്ന് ടിഎന്‍ പ്രതാപനും മറുപടി നല്‍കി.

വിജയിച്ചാല്‍ തെരഞ്ഞെടുപ്പ് രീതിയില്‍ കാലോചിതമായ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് രാജാജി പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടുന്ന പാര്‍ട്ടി പുറത്തിരിക്കുകയും മറിച്ച് കുറച്ച് വോട്ടുകള്‍ കിട്ടുന്ന പാര്‍ട്ടി ഭരിക്കുകയും ചെയ്യുന്ന സംവിധാനമാണ് നിലവിലുള്ളത്. ഇതില്‍ മാറ്റം വരുത്താന്‍ നിയമനിര്‍മാണം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിന്‍റെ സമഗ്ര വികസനമാണ് തന്‍റെ ലക്ഷ്യമെന്നായിരുന്നു ടിഎന്‍ പ്രതാപന്‍റെ വാക്കുകള്‍.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?