മോദിയുടെ ജനപ്രീതി 7 ശതമാനം വര്‍ദ്ധിച്ചതായി സര്‍വേ

By Web TeamFirst Published Mar 11, 2019, 11:16 AM IST
Highlights

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് 27 ശതമാനം പേരും എത്തിയെന്ന് സര്‍വേ പറയുന്നു. 7.3 ശതമാനം പ്രാദേശിക നേതാക്കന്മാരെയും അനുകൂലിച്ചു

ദില്ലി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചെന്ന് സര്‍വേ ഫലം. ഫെബ്രുവരി 5 നും 21 നും ഇടയില്‍ ടൈംസ് നൗവും വിഎംആറും നടത്തിയ പോളില്‍ മോഡി ശരിയായ രീതിയില്‍ രാജ്യത്തെ നയിക്കുമെന്ന് 52 ശതമാനം പേരാണ് പറഞ്ഞിരിക്കുന്നത്.  ടൈംസ് നൌ വിഎംആര്‍ എന്നിവര്‍ നടത്തിയ സര്‍വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് മുന്‍പുള്ള ഫലമാണ് ഇത്.

 കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് 27 ശതമാനം പേരും എത്തിയെന്ന് സര്‍വേ പറയുന്നു. 7.3 ശതമാനം പ്രാദേശിക നേതാക്കന്മാരെയും അനുകൂലിച്ചു. നേരത്തേ ജനുവരിയില്‍ നടത്തിയ വോട്ടെടുപ്പില്‍ 44.4 ശതമാനം പേരാണ് മോഡിയെ അനുകൂലിച്ചത്. 30 ശതമാനം രാഹുലിനെയും 13.8 ശതമാനം പ്രാദേശിക നേതാക്കളെയും അനുകൂലിച്ചിരുന്നു. 

നേതാവ് എന്ന നിലയില്‍ വിശ്വസ്തര്‍ കൂടിയിട്ടുണ്ടെങ്കിലും രാഹുലിനെ പിന്തുണച്ച് 43 ശതമാനം പ്രതികരിച്ചു. ഈ തെരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ ചര്‍ച്ചയാകുക എന്ന് 40 ശതമാനം പ്രതികരിച്ചു. കര്‍ഷകര്‍ക്കുള്ള പദ്ധതിയാകും നിര്‍ണ്ണായകമാകുക എന്നതില്‍ പ്രതികരിച്ചത് 17.7 ശതമാനമാണ്. രാമക്ഷേത്രം പണിയുക എന്നത് തെരഞ്ഞെടുപ്പില്‍ വിഷയമാകുമെന്ന് പ്രതികരിച്ചത് 14 ശതമാനമാണ്. 

അവസരങ്ങള്‍ ഉണ്ടാകുന്നതിനേക്കാള്‍ തൊഴില്‍ നഷ്ടം സംഭവിച്ചതായി 40 ശതമാനം പ്രതികരിച്ചു. സര്‍ക്കാര്‍ പുറത്തുവിടുന്ന കൃത്യമായ ഡേറ്റകളേക്കാള്‍ കുടുതലാണ് തൊഴിലില്ലായ്മയുടെ എണ്ണമെന്ന് 24 ശതമാനം പ്രതികരിച്ചു. 

സ്ഥിരം തൊഴില്‍നഷ്ടമെന്ന് പ്രതികരിച്ചത് 36 ശതമാനമാണ്.  അതേസമയം പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതി കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്ന് 30 ശതമാനം മാത്രമാണ് ചിന്തിക്കുന്നത്. രാജ്യത്തെ 690 കേന്ദ്രങ്ങളില്‍ 14,431 വോട്ടര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്.

click me!