രാഹുൽ ഗാന്ധിക്ക് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന നിയോജക മണ്ഡലം കമ്മിറ്റിക്ക് സമ്മാനം

Published : Apr 11, 2019, 12:12 PM IST
രാഹുൽ ഗാന്ധിക്ക് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന നിയോജക മണ്ഡലം കമ്മിറ്റിക്ക് സമ്മാനം

Synopsis

വയനാട്ടിലെ ലോക്‌സഭാ മണ്ഡലത്തിൽ പെടുന്ന മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം ഡിസിസിയാണ് സമ്മാനം നൽകുമെന്ന് അറിയിച്ചിരിക്കുന്നത്

കൽപറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകുന്ന നിയോജകമണ്ഡലം യുഡിഎഫ് സമ്മാനം നൽകും. മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ കമ്മിറ്റികൾക്കാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.  വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളിൽ നിന്നാണു യുഡിഎഫ് ക്യാംപ് ഏറ്റവുമധികം ലീഡ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഏറ്റവുമധികം ഭൂരിപക്ഷം നേടുന്ന മണ്ഡലത്തിലെ ഭാരവാഹികൾക്കു സമ്മാനം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ് പറഞ്ഞു. 

ഓരോ നിയോജകമണ്ഡലത്തിന്റെയും സ്വതന്ത്രചുമതലയിൽ എഐസിസി, കെപിസിസി ഭാരവാഹികളെ നിയമിച്ചിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവർ എല്ലാ നിയോജകമണ്ഡലങ്ങളിലുമെത്തി തിരഞ്ഞെടുപ്പ് പ്രവർത്തനം അവലോകനം ചെയ്‌തിരുന്നു. 

രാഹുലിനെ തളയ്ക്കാൻ ചിട്ടയായ പ്രവർത്തനങ്ങളുമായി എൽഡിഎഫും രംഗത്തുണ്ട്. വയനാട്ടിലെ പ്രചാരണത്തിന്റെ ചുമതല സിപിഎം തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. ബൂത്തടിസ്ഥാനത്തിൽ കമ്മിറ്റികൾക്ക് വോട്ട് ക്വോട്ട നിശ്ചയിച്ചാണ് ഇടതുപക്ഷത്തിന്റെ പ്രവർത്തനം. കോൺഗ്രസിന്റെ കർഷക വിരുദ്ധ നയങ്ങൾ തുറന്നുകാട്ടാൻ നാളെ പുൽപള്ളിയിൽ ലോങ് മാർച്ച് സംഘാടകർ പങ്കെടുക്കുന്ന കർഷക പാർലമെന്റും സംഘടിപ്പിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഏറെ വിജയപ്രതീക്ഷയുള്ള മണ്ഡലത്തിൽ കൂടുതൽ വോട്ട് സമാഹരിക്കാനും മികച്ച ഭൂരിപക്ഷം നേടാനും യുഡിഎഫ് സമ്മാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് കൂടുതൽ ഭൂരിപക്ഷം നേടിക്കൊടുക്കുന്ന കമ്മിറ്റിക്കു സമ്മാനം നൽകുമെന്ന് നേരത്തെ പി.കെ. ബഷീർ എംഎൽഎയും ആര്യാടൻ മുഹമ്മദും  പ്രഖ്യാപിച്ചിരുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?