തെരഞ്ഞെടുപ്പിൽ ശരി ദൂരമാണ് നല്ലത്, തുഷാറിന്‍റെ തീരുമാനം അച്ചടക്കമുള്ള പ്രവർത്തകന്‍റേതെന്നും വെള്ളാപ്പള്ളി

Published : Mar 27, 2019, 04:07 PM ISTUpdated : Mar 27, 2019, 04:12 PM IST
തെരഞ്ഞെടുപ്പിൽ ശരി ദൂരമാണ് നല്ലത്, തുഷാറിന്‍റെ തീരുമാനം അച്ചടക്കമുള്ള പ്രവർത്തകന്‍റേതെന്നും വെള്ളാപ്പള്ളി

Synopsis

തെരഞ്ഞെടുപ്പിൽ ശരി ദൂരമാണ് നല്ലതെന്ന് വെള്ളാപ്പള്ളി നടേശൻ. എല്ലാ സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ച ശേഷം എസ് എൻ ഡി പി നിലപാട് അറിയിക്കുമെന്നും വെള്ളാപ്പള്ളി. 

ചേര്‍ത്തല: തെരഞ്ഞെടുപ്പിൽ ശരി ദൂരമാണ് നല്ലതെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എല്ലാ സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ച ശേഷം എസ് എൻ ഡി പി നിലപാട് അറിയിക്കുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. 

തുഷാര്‍ വെള്ളാപ്പള്ളിയുടെ രാജി ചേർത്തലയിൽ ചേർന്ന എസ് എൻ ഡി പി കൗൺസിൽ യോഗം ചർച്ച ചെയ്തില്ല. രാജി സന്നദ്ധത അറിയിച്ച തുഷാറിന്റെ തീരുമാനം അച്ചടക്കമുള്ള പ്രവർത്തകന്റെ നിലപാടാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വാർഷിക പൊതുയോഗം മേയ് ഏഴിന് ചേർത്തലയിൽ ചേരാനും എസ് എൻ ഡി പി കൗൺസിൽ യോഗത്തിൽ തീരുമാനമായി.

അതേസമയം, രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാനെത്തുമെന്ന വാര്‍ത്തയോട് പരിഹാസത്തോടെയാണ് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചത്. വരും വരും എന്ന് പറയുന്നതല്ലാതെ രാഹുൽ ഗാന്ധിയുടെ വരവിൽ തീരുമാനം ആകുന്നില്ല. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ആനയുടെ പ്രസവം പോലെയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. 

Also Read: രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം; ആനയുടെ പ്രസവം പോലെ എന്ന് വെള്ളാപ്പള്ളി

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?