രാഹുൽ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവിനെ പുച്ഛിച്ച് വെള്ളാപ്പള്ളി നടേശൻ.

തിരുവല്ല: രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാനെത്തുമെന്ന വാര്‍ത്തോട് പരിഹാസവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വരും വരും എന്ന് പറയുന്നതല്ലാതെ രാഹുൽ ഗാന്ധിയുടെ വരവിൽ തീരുമാനം ആകുന്നില്ല. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ആനയുടെ പ്രസവം പോലെയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വയനാട്ടിൽ പുലി വരുന്നു വരുന്നു എന്ന് പറഞ്ഞ് പുലി വന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചര്‍ച്ച മാത്രമാണ് കോൺഗ്രസിൽ നടക്കുന്നത്. എല്ലാ മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം എസ്എൻഡിപിയുടെ രാഷ്ട്രീയ നിലപാട് പറയുമെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.