ചില താരങ്ങളുടെ അവസാനം 'ചുവപ്പ് ഭീമ'നായിട്ടാകും, ഉള്ളിൽ ചെങ്കനലെരിയും: മറുപടിയുമായി വി എസ്

Published : Apr 09, 2019, 12:23 PM ISTUpdated : Apr 09, 2019, 12:43 PM IST
ചില താരങ്ങളുടെ അവസാനം 'ചുവപ്പ് ഭീമ'നായിട്ടാകും, ഉള്ളിൽ ചെങ്കനലെരിയും: മറുപടിയുമായി വി എസ്

Synopsis

താരപ്രചാരകപട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് വി എസ് പറയുന്നതിങ്ങനെ: 'ശത്രു വാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍, ഇവിടെ എല്ലാവരും താരപ്രചാരകരാണ്. പ്രചരിപ്പിക്കാനുള്ളത് സംശുദ്ധമായ ആശയങ്ങളാവുമ്പോള്‍ പ്രത്യേകിച്ച്'

തിരുവനന്തപുരം: താരപ്രചാരക പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് വി എസ് അച്യുതാനന്ദന്‍റെ മറുപടി. ചില താരങ്ങളുടെ അവസാനം 'ചുവന്ന ഭീമൻ' ആയിട്ടാകും എന്നാണ് കേട്ടിട്ടുള്ളത്. ഉള്ളിൽ എരിയുന്ന ചെങ്കനലുകൾ താരങ്ങളെ വളർത്തുന്ന ഘട്ടമാണിത്. പാർട്ടിയിൽ എല്ലാവരും താരപ്രചാരകരാണെന്നും വി എസ് ഫേസ്ബുക്കിൽ കുറിച്ചു. ശത്രു പടിവാതിലിൽ നിൽക്കുമ്പോൾ എല്ലാവരും താരപ്രചാരകരാണ്. പ്രചരിപ്പിക്കാനുള്ളത് സംശുദ്ധമായ ആശയങ്ങളാകുമ്പോൾ പ്രത്യേകിച്ചും. - വി എസ് എഴുതുന്നു. 

ഈ തെരഞ്ഞെടുപ്പ് കാലത്തും ഞാന്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ല. ആസുരമായ ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണത്. ഫിനാന്‍സ് മൂലധനത്തിന്‍റെ തുളച്ചുകയറ്റത്തിനെതിരെ, വികസനത്തിന്‍റേയും സുസ്ഥിര വികസനത്തിന്‍റേയും അതിര്‍വരമ്പുകള്‍ ശോഷിപ്പിക്കുന്നതിനെതിരെ, പരിസ്ഥിതി സന്തുലനം തകര്‍ക്കുന്നതിനെതിരെ, ജാതി-മത വിഭജനം നടത്തി അതിന്‍റെ മറവില്‍ രാജ്യം ശിഥിലമാക്കുന്നതിനെതിരെ, ദുര്‍ബ്ബലരെയും പാര്‍ശ്വവല്‍കൃതരെയും ചവിട്ടിയരയ്ക്കുന്നതിനെതിരെ, തൊഴിലാളി കര്‍ഷകാദി വര്‍ഗൈക്യം ഊട്ടിയുറപ്പിച്ച് സമത്വത്തിനും സാഹോദര്യത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടി ഗോദയിലിറങ്ങേണ്ട സമയമാണിത്. - വി എസ് പറയുന്നു. 

വിഎസ്സിന്‍റെ പോസ്റ്റിന്‍റെ പൂർണരൂപം:

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?