രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ച; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി 'വയനാട്'

Published : Mar 23, 2019, 03:01 PM IST
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ച; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി 'വയനാട്'

Synopsis

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ അതിവേഗത്തില്‍ ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി വയനാട്. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് കെപിസിസി ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ട്വിറ്ററില്‍ വയനാട് ട്രെന്‍ഡിങ്ങായിരിക്കുന്നത്. 

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ അതിവേഗത്തില്‍ ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി വയനാട്. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് കെപിസിസി ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ട്വിറ്ററില്‍ വയനാട് ട്രെന്‍ഡിങ്ങായിരിക്കുന്നത്. ട്രെന്‍ഡിങ്ങില്‍ രണ്ടാമതാണ് വയനാടിന്‍റെ സ്ഥാനം. അതേസമയം മൂന്നാമതായി രാഹുല്‍ ഗാന്ധിയാണ് ട്രെന്‍ഡിങ്ങില്‍ നില്‍ക്കുന്നത്.

അതേസമയം രാഹുൽ ഗാന്ധി വയനാട് സീറ്റിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം അൽപ്പസമയത്തിനകം തീരുമാനം എടുക്കും എന്നാണ് പുറത്തുവരുന്ന വിവരം.  എഐസിസി നേതൃത്വത്തിന്‍റെ അറിവോടെയാണ് കെപിസിസി നേതൃത്വം രാഹുൽ ഗാന്ധിയോട് വയനാട്ടിൽ നിന്ന് മത്സരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടത്. കേരളത്തിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനുള്ള ചുമതല മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിക്ക്  വിട്ടിരിക്കുകയാണ്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?