സുരേഷ് ഗോപിക്ക് വോട്ടഭ്യര്‍ത്ഥിച്ച് ഭാര്യ രാധിക

Published : Apr 18, 2019, 07:33 PM ISTUpdated : Apr 18, 2019, 07:37 PM IST
സുരേഷ് ഗോപിക്ക് വോട്ടഭ്യര്‍ത്ഥിച്ച് ഭാര്യ രാധിക

Synopsis

വോട്ട് തേടുന്ന രാധികയുടെ ചിത്രം സുരേഷ് ഗോപി തന്നെയാണ്  ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. 

തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വോട്ടു തേടി ഭാര്യ രാധിക. വോട്ട് തേടുന്ന രാധികയുടെ ചിത്രം സുരേഷ് ഗോപി തന്നെയാണ്  ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകളാണ് ശക്തി. തെരഞ്ഞെടുപ്പിന്‍റെ ഈ ചൂടന്‍ ദിവസങ്ങളിലും എനിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്ന പ്രിയപ്പെട്ടവള്‍ എന്നാണ് ചിത്രത്തിനൊപ്പം സുരേഷ് ഗോപി കുറിച്ചത്.

സിനിമാ രംഗത്തെ സുഹൃത്തുക്കളും സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് തേടിയിരുന്നു. സുരേഷ് ഗോപിയുടെ സഹപ്രവര്‍ത്തകരും സുഹുത്തുകളുമായ ബിജു മേനോന്‍, പ്രിയ പ്രകാശ് വാര്യര്‍, നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍, നടന്‍ സന്തോഷ്, യദു കൃഷ്ണന്‍, ഗായകന്‍ അനൂപ് ശങ്കര്‍ എന്നിവരാണ് താരത്തിന് വോട്ടു തേടി പൊതുവേദിയിലെത്തിയത്.  

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?