കേരളത്തിലോ തമിഴ്‌നാട്ടിലോ മത്സരിക്കാൻ മോദിക്ക് ധൈര്യമുണ്ടോ? തരൂരിന്റെ ചോദ്യം

Published : Apr 07, 2019, 05:03 PM IST
കേരളത്തിലോ തമിഴ്‌നാട്ടിലോ മത്സരിക്കാൻ മോദിക്ക് ധൈര്യമുണ്ടോ? തരൂരിന്റെ ചോദ്യം

Synopsis

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും വിജയം വരിക്കാനാവുമെന്ന ധൈര്യമുണ്ടെന്ന് തരൂർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിലോ തമിഴ്‌നാട്ടിലോ മത്സരിക്കാൻ ധൈര്യമുണ്ടോയെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും വിജയം വരിക്കാനാവുമെന്ന ധൈര്യമുണ്ടെന്നും തരൂർ പറഞ്ഞു. മോദി സർക്കാരിന്റെ നയങ്ങൾ ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും ഭിന്നിപ്പിച്ചുവെന്നും, ഈ വിടവ് നികത്താൻ രാഹുൽ ഗാന്ധിക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

പിടിഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ ചോദ്യം. ഇന്ത്യയുടെ ഫെഡറലിസം മുൻപില്ലാത്ത വിധം വെല്ലുവിളികൾ നേരിടുന്ന കാലത്താണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഒന്നായി നിലനിർത്താനാണ് ഈ ശ്രമമെന്ന് പറഞ്ഞ അദ്ദേഹം അമേഠിയിൽ തോൽക്കുമെന്ന ഭയം കൊണ്ടല്ല രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നതെന്നും പറഞ്ഞു.

ബിജെപിയുടെ നേതാവായാണ് മോദി പെരുമാറുന്നതെന്നും ഇന്ത്യയിലെ എല്ലാവരുടെയും പ്രധാനമന്ത്രിയാണ് അദ്ദേഹമെന്ന കാര്യം മോദി തന്നെ മറന്നുവെന്നും തരൂർ വിമർശിച്ചു. രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി വയനാട്ടിൽ നിന്നായിരിക്കുമെന്നും തരൂർ പറഞ്ഞു. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുൽ ഗാന്ധിയ്ക്ക് അമേഠിയിൽ തോൽക്കുമെന്ന് പേടിയാണെന്ന് മോദി പറഞ്ഞത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?