Latest Videos

80 പൈസയ്ക്ക് വാങ്ങിയ ഓഹരിക്ക് വില 52 ആയി, ഒരു വർഷം കൊണ്ട് ഒരു ലക്ഷം 65 ലക്ഷമായി

By Web TeamFirst Published Dec 4, 2021, 4:55 PM IST
Highlights

ഒരു വർഷം കൊണ്ട് 80 പൈസയിൽ നിന്ന് ഓഹരി വില 52 രൂപയായി ഉയർന്നു. സിംപ്ലക്സ് പേപ്പേർസിന്റെ ഓഹരി ഒരു വർഷം കൊണ്ട് നിക്ഷേപകർക്ക് 6404 ശതമാനം റിട്ടേണാണ് നൽകിയത്

ഒരു വർഷം കൊണ്ട് 80 പൈസയിൽ നിന്ന് ഓഹരി വില 52 രൂപയായി ഉയർന്നു. സിംപ്ലക്സ് പേപ്പേർസിന്റെ ഓഹരി ഒരു വർഷം കൊണ്ട് നിക്ഷേപകർക്ക് 6404 ശതമാനം റിട്ടേണാണ് നൽകിയത്. 2020 ഡിസംബർ മൂന്നിന് 80 പൈസയായിരുന്നു ഈ ഓഹരിയുടെ വില. 52 ആഴ്ചകൾക്കിടെ ഇന്നലെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ഓഹരി മൂല്യം 52.05 ആയി ഉയർന്നു.

ഒരു വർഷം മുൻപ് ഒരു ലക്ഷം രൂപ മുടക്കി ഈ ഓഹരികൾ വാങ്ങിക്കൂട്ടിയവരുടെ ഇന്നത്തെ സമ്പാദ്യം 65.06 ലക്ഷമായിട്ടുണ്ടാകും. ഇക്കാലയളവിൽ സെൻസെക്സ് 29.82 ശതമാനം ഉയർന്നു. കഴിഞ്ഞ 21 സെഷനുകളിൽ 169.69 ശതമാനമാണ് ഈ ഓഹരി മൂല്യത്തിലുണ്ടായ വളർച്ച. കമ്പനിയുടെ വിപണി മൂലധനം 15.62 കോടിയായി ഉയർന്നു. ഇന്നലെ മാത്രം 18000 ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടു. 9.30 ലക്ഷമാണ് ഈ കൈമാറ്റത്തിന്റെ മൂല്യം.

സെപ്തംബറിൽ അവസാനിച്ച സാമ്പത്തിക പാദവാർഷികത്തിലെ കണക്ക് പ്രകാരം കമ്പനിയിൽ 12 പ്രമോട്ടർമാരുടെ പക്കൽ 72.05 ശതമാനം ഓഹരിയുണ്ട്. 21.62 ലക്ഷം ഓഹരികളാണ് ഇവർ കൈവശം വെച്ചിരിക്കുന്നത്. 5174 പബ്ലിക് ഷെയർഹോൾഡർമാരുടെ പക്കലാണ്അ വശേഷിക്കുന്ന 27.95 ശതമാനം ഓഹരി. 8.38 ലക്ഷം ഓഹരികൾ വരുമിത്.

click me!