ആധാറിലെ ഫോട്ടോയ്ക്ക് 'ലുക്ക് കുറവാണോ'? അപ്‌ഡേറ്റ് ചെയ്യാം ഈസിയായി

Published : Apr 25, 2023, 03:36 PM ISTUpdated : Apr 25, 2023, 03:38 PM IST
ആധാറിലെ ഫോട്ടോയ്ക്ക് 'ലുക്ക് കുറവാണോ'? അപ്‌ഡേറ്റ് ചെയ്യാം  ഈസിയായി

Synopsis

രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ളതും സ്വകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നതുമായ സേവനങ്ങൾ ലഭിക്കുന്നതിന് ഒരു പൗരന് ആധാർ ആവശ്യമാണ്. ആധാർ കാർഡിലെ ഫോട്ടോ എങ്ങനെ എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാം

സ്വന്തം ഫോട്ടോയെടുത്തത് ഇഷ്ടമായില്ലെങ്കിൽ  ആധാർ കാർഡിലെ ഫോട്ടോ പോലെയുണ്ടെന്ന് പലരും കളിയായി പറയാറുണ്ട്.  മിക്കയാളുകളും തങ്ങളുടെ ആധാർ കാർഡിലെ ഫോട്ടോയിൽ തൃപ്തരല്ല എന്നതാണ് വാസ്തവം. എന്നാൽ രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ളതും സ്വകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നതുമായ സേവനങ്ങൾ ലഭിക്കുന്നതിന് ഒരു പൗരന് ആധാർ ആവശ്യവുമാണ്. അതുകൊണ്ടുതന്നെ മിക്ക ആവശ്യങ്ങൾക്കും, സേവനങ്ങൾക്കും ആധാർഡ് ഇല്ലാതെ പറ്റുകയുമില്ല. എന്നാൽ ഇന്ന് നിങ്ങളുടെ ആധാർ കാർഡിലെ ഫോട്ടോ മാറ്റാനുള്ള ഓപ്ഷനുകൾ നിലവിലുണ്ട്. പലർക്കും അതറിയില്ലെന്നതാണ് വാസ്തവം. ലളിതമായ ഘട്ടങ്ങളിലൂടെ് നിങ്ങളുടെ ആധാർ കാർഡിലെ ഫോട്ടോ എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാം. ഇതിന് 100 രൂപയാണ് ആവശ്യം വരുന്ന തുക.

ALSO READ: ഇന്ത്യയുടെ അഭിമാനം ഉയർത്തി രത്തൻ ടാറ്റ; ഓസ്‌ട്രേലിയയുടെ പരമോന്നത സിവിലിയൻ ബഹുമതി രാജ്യത്തേക്ക്

നിങ്ങളുടെ ഫോട്ടോ ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യാൻ കഴിയില്ല എന്നത് ഓർക്കേണ്ടതാണ്. ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിന് അടുത്തുള്ള ആധാർ  എൻറോൾമെന്റ് കേന്ദ്രം സന്ദർശിക്കേണ്ടതാണ്. എന്നാൽ നിങ്ങൾക്ക് എൻറോൾമെന്റ് ഫോം ഓൺലൈനായി ഡൗൺലോഡ് ചെയ്യാനും ആധാർ കേന്ദ്രത്തിലേക്ക് പോകുന്നതിന് മുമ്പ് അത് പൂരിപ്പിക്കാനും കഴിയും.

ആധാർ കാർഡ് ഫോട്ടോ മാറ്റുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള ഘട്ടങ്ങൾ നോക്കാം.

ആദ്യം അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ അല്ലെങ്കിൽ ആധാർ സേവാ കേന്ദ്രം സന്ദർശിക്കുക

യുഐഡിഎഐ വെബ്‌സൈറ്റിൽ നിന്ന് ആധാർ എൻറോൾമെന്റ്/കറക്ഷൻ/അപ്‌ഡേറ്റ് ഫോം ഡൗൺലോഡ് ചെയ്യുക. ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.

ആധാർ എക്‌സിക്യൂട്ടിവിന് ബയോമെട്രിക് ഡീറ്റെയിൽസ് സബ്മിറ്റ് ചെയ്യുക

ആധാർ എക്സിക്യൂട്ടീവ് എല്ലാ വിശദാംശങ്ങളും ബയോമെട്രിക് പരിശോധനയിലൂടെ പരിശോധിക്കും.

തുടർന്ന് പുതിയ ചിത്രം എന്നതിൽ ക്ലിക്ക് ചെയ്ത് പുതിയ ചിത്രം ആധാർ നമ്പറിൽ ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ നിങ്ങളുടെ തത്സമയഫോട്ടോ തന്നെ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

100 രൂപ ഫീസ് അടയ്ക്കുക

ALSO READ: 1500 കോടിയുടെ സമ്മാനം! ജീവനക്കാരന് വീട് വാങ്ങി നൽകി മുകേഷ് അംബാനി

തുടർന്ന് ആധാർ എക്സിക്യൂട്ടീവ് നിങ്ങൾക്ക് ഒരു യുആർഎൻ ഉള്ള ഒരു അക്നോളജ്മെന്റ് സ്ലിപ്പ് നൽകും

ലഭിച്ചിരിക്കുന്ന യുആർഎൻ വഴി നിങ്ങൾക്ക് യുഐഡിഎഐ ആധാർ അപ്ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കാം

 90 ദിവസത്തിനുള്ളിൽ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യും.

യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ യുആർഎൻ നമ്പർ ഉപയോഗിച്ച് നിങ്ങളുടെ ഏറ്റവും പുതിയ ആധാർ കാർഡിന്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും കഴിയും.ആധാർ പോർട്ടലിൽ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ 90 ദിവസമെടുക്കും.ആധാർ കാർഡിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിന് രേഖകളൊന്നും ആവശ്യമില്ല. അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞാൽ, ഉപയോക്താവിന് പോർട്ടലിൽ നിന്ന് പുതിയ കോപ്പി ഡൗൺലോഡ് ചെയ്യാനും ഭാവിയിലെ ഉപയോഗത്തിനായി അതിന്റെ പ്രിന്റ് ഔട്ട് എടുക്കാനും കഴിയും

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ