പാൽ വില കുത്തനെ കുറയും, സെപ്റ്റംബർ 22 മുതൽ അമുലിന്റെയും മദർ ഡയറി ഉത്പന്നങ്ങളുടെയും വില അറിയാം

Published : Sep 09, 2025, 06:44 PM IST
drinking milk at night benefits and side effects ayurveda view

Synopsis

ജിഎസ്ടി നീക്കം ചെയ്യുന്നതോടെ പാൽ വില ലിറ്ററിന് ഏകദേശം 3 മുതൽ 4 രൂപ വരെ കുറയും.

കൊച്ചി: ജിഎസ്ടി പരിഷ്കരണത്തിലൂടെ സാധാരണക്കാ‍ർക്ക് നേരിട്ട് ലഭിക്കുന്ന ഒരാശ്വാസം പാൽ വില കുത്തനെ കുറയും എന്നുള്ളതാണ്. ജിഎസ്ടി കൗൺസിൽ യോഗത്തിൽ പാക്കേജുചെയ്ത പാലിനെ 5% ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് നടപ്പിലായാലുടൻ രാജ്യത്തെ ഏറ്റവും വലിയ പാൽ ഉൽപ്പാദക ബ്രാൻഡുകളായ അമുലിന്റെയും മദർ ഡയറിയുടെയും പാലിന്റെ വിലയിൽ ഉടനടി ഇളവ് ലഭിക്കും. കേരളത്തിൽ മിൽമ പാലിന്റെയും വില കുറയുമെന്ന് പ്രതീക്ഷിക്കാം .

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിൽ പാൽ പോലുള്ള ഒരു അവശ്യവസ്തു കൂടുതൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം, അമുൽ ഉൽപ്പന്നങ്ങളിൽ, ഫുൾ ക്രീം മിൽക്ക് 'അമുൽ ഗോൾഡ്' എന്നിവയ്ക്ക് ലിറ്ററിന് ഏകദേശം 69 രൂപ വിലയിലാണ് ഇപ്പോൾ വിപണിയിൽ വിൽക്കുന്നത്. അതേസമയം ടോൺഡ് മിൽക്ക് ലിറ്ററിന് 57 രൂപ വിലയിലാണ് വിൽക്കുന്നത്. അതുപോലെ, മദർ ഡയറിയുടെ ഫുൾ ക്രീം മിൽക്ക് 69 രൂപയ്ക്കും ടോൺഡ് മിൽക്ക് ഏകദേശം 57 രൂപയ്ക്കും ലഭ്യമാണ്. എരുമയുടെയും പശുവിന്റെയും പാലിന്റെ വിലയും 50-75 രൂപ വരെയാണ്.

ജിഎസ്ടി നീക്കം ചെയ്തതിനുശേഷം വിലകൾ എത്രത്തോളം കുറയും?

ജിഎസ്ടി നീക്കം ചെയ്യുന്നതോടെ പാൽ വില ലിറ്ററിന് ഏകദേശം 3 മുതൽ 4 രൂപ വരെ കുറയും. ഉദാഹരണത്തിന്, അമുൽ ഗോൾഡിന്റെ വില ലിറ്ററിന് ഏകദേശം 65-66 ആയി കുറയും അതേസമയം മദർ ഡയറിയുടെ ഫുൾ ക്രീം പാലിന്റെ വിലയും ഇതേ പരിധിയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ടോൺഡ് മിൽക്കിനും എരുമപ്പാലിനും സമാനമായ ഇളവ് ലഭിക്കും.

ഏതൊക്കെ തരം പാലുകൾക്കാണ് വില കുറയുക?

  • അമുൽ ഗോൾഡ് (ഫുൾ ക്രീം) – 69 രൂപയിൽ നിന്ന് 65-66 വരെ കുറയും
  • അമുൽ ഫ്രഷ് (ടോൺഡ് പാൽ) – 57 രൂപയിൽ നിന്ന് 54-55 വരെ കുറയും
  • അമുൽ ടീ സ്പെഷ്യൽ – 63 രൂപയിൽ നിന്ന് 59-60 വരെ കുറയും
  • എരുമപ്പാൽ – 75 രൂപയിൽ നിന്ന് 71-72 വരെ കുറയും

പശുവിൻ പാൽ – 58 രൂപയിൽ നിന്ന് 55-57 വരെ കുറയും

  • മദർ ഡയറി ഫുൾ ക്രീം – 69 രൂപയിൽ നിന്ന് 65-66 വരെ കുറയും
  • മദർ ഡയറി ടോൺഡ് മിൽക്ക് – 57 രൂപയിൽ നിന്ന് 55-56 വരെ കുറയും
  • മദർ ഡയറി എരുമ പാൽ – 74 രൂപയിൽ നിന്ന് 71 വരെ കുറയും
  • പശുവിന്റെ പാൽ – 59 രൂപയിൽ നിന്ന് 56-57 വരെ കുറയും

പുതിയ നിയമം എപ്പോൾ നടപ്പിലാക്കും?

ജിഎസ്ടി പരിഷ്കരണം 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. ഇതിനുശേഷം, അമുൽ, മദർ ഡയറി എന്നിവയുൾപ്പെടെയുള്ള മറ്റ് പാക്കേജുചെയ്ത പാൽ ഉൽപ്പന്നങ്ങളുടെ വില പുതിയ ജിഎസ്ടി-രഹിത നിരക്കിൽ നിശ്ചയിക്കേണ്ടി വരും,

 

PREV
Read more Articles on
click me!

Recommended Stories

ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം
Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?