അനിൽ അംബാനിയുടെ ഭാര്യ ടിനയോ മുകേഷ് അംബാനിയുടെ ഭാര്യ നിതയോ? ആർക്കാണ് കൂടുതൽ ആസ്തി

Published : Jul 26, 2022, 05:15 PM IST
അനിൽ അംബാനിയുടെ ഭാര്യ ടിനയോ മുകേഷ് അംബാനിയുടെ ഭാര്യ നിതയോ? ആർക്കാണ് കൂടുതൽ ആസ്തി

Synopsis

ടിന അംബാനിക്കാണോ നിത അംബാനിക്കാണോ കൂടുതൽ ആസ്തി? ഇരുവരെയും കുറിച്ച് അറിയേണ്ടതെല്ലാം 

റിലയൻസ് എന്നാൽ അംബാനി. രാജ്യത്തെ ഏറെക്കാലം അതിസമ്പന്നരിൽ മുന്നിലുണ്ടായിരുന്ന മുകേഷ് അംബാനിയും, കുറച്ചുകാലം ഈ പട്ടികയിൽ ഉണ്ടായിരുന്ന പിന്നീട് ബിസിനസിൽ വൻ തിരിച്ചടി നേരിട്ട അനിൽ അംബാനിയും ഇന്ത്യക്കാർക്ക് സുപരിചിതരാണ്. അനിൽ അംബാനിയുടെ ഭാര്യയാണ് ടിന അംബാനി. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ആണ്. ഇവരിൽ ആർക്കാണ് കൂടുതൽ ആസ്തി ഉള്ളത്?

ടിന അംബാനി യുടെ യഥാർത്ഥ പേര് ടിന മുനിം എന്നാണ്. 1975 ലെ അന്താരാഷ്ട്ര സൗന്ദര്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്വന്തം കരിയർ കണ്ടെത്തിയ ആളാണ് ടീന. എന്നാൽ നിതാ അംബാനി ആകട്ടെ മുകേഷ് അംബാനി യെ വിവാഹം കഴിച്ച ശേഷമാണ് ബിസിനസിലേക്ക് കടന്നുവന്നത്.

Read Also: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള 10 പ്രധാന കമ്പനികൾ ഇവ

തുടക്കത്തിൽ മുകേഷ് അംബാനി യെക്കാൾ ധനികനായിരുന്നു അനിൽ അംബാനി എങ്കിലും ഇന്ന് അദ്ദേഹം പാപ്പരാണ്. മറുവശത്ത് മുകേഷ് അംബാനി ആകട്ടെ നാൾക്കുനാൾ തന്റെ ബിസിനസ് സാമ്രാജ്യം വളർത്തിക്കൊണ്ടു വരികയാണ്. അദ്ദേഹത്തിന്റെ ഇന്നത്തെ ആസ്തി 94 ബില്യൺ ഡോളറാണ്.

അനിൽ അംബാനിയുടെ മുംബൈയിലെ വസതിയായ പാലി ഹിൽസിലാണ് ടിനയുടെ താമസം. മുകേഷ് അംബാനിയുടെ ലോകപ്രസിദ്ധമായ ആന്റിലിയ എന്ന വീട്ടിലാണ് നിതാ അംബാനി താമസിക്കുന്നത്. കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും നിതാ അംബാനി ഇന്ന് ടിന അംബാനിയെക്കാൾ സമ്പത്തെ ഏറെ മുന്നിലാണ്.

റിപ്പോർട്ടുകൾ പ്രകാരം നിതാ അംബാനി യുടെ ഇന്നത്തെ ആസ്തി 21,000 കോടി രൂപയ്ക്ക് മുകളിലാണ്. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിന്റെ സ്ഥാപക, റിലയൻസ് ഫൗണ്ടേഷൻ അധ്യക്ഷ, മുംബൈ ഐപിഎൽ ടീമിന്റെ ഉടമ, റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ തുടങ്ങി വിവിധ സ്ഥാനങ്ങൾ അവർ വഹിക്കുന്നുണ്ട്.

അതേസമയം അതിന് അംബാനിയുടെ ആസ്തി 2000 കോടി രൂപയ്ക്ക് മുകളിലാണ്. മുംബൈയിലെ പ്രശസ്തമായ കോകില ബെൻ ധീരുഭായ് അംബാനി ആശുപത്രിയുടെ ചെയർപേഴ്സൺ ആണ് അവർ. മുൻ സിനിമാതാരം. റിലയൻസ് ഗ്രൂപ്പിന്റെ സിഎസ്ആർ പദ്ധതികളുടെ ചെയർപേഴ്സണും അവരാണ്. ധീരുഭായ് അംബാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി ചീഫ് മെന്ററും ഉപദേശകയും അവരാണ്.
 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ