Asianet News MalayalamAsianet News Malayalam

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള 10 പ്രധാന കമ്പനികൾ ഇവ

ബുദ്ധിപരമായി കരുക്കൾ നീക്കിയാണ് ശതകോടീശ്വരൻ മുകേഷ് അംബാനി നേതൃത്വ മാറ്റം പ്രഖ്യാപിച്ചത്. അംബാനിയുടെ ഉടമസ്ഥതയിലുള്ള പ്രധാന കമ്പനികൾ ഇവയാണ് 
 

Top 10 Companies Owned by Mukesh Ambani
Author
Trivandrum, First Published Jul 26, 2022, 3:04 PM IST

ലോക സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനം, ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ധനികൻ, നീണ്ട 12 വർഷം അതിസമ്പന്നരുടെ പട്ടികയിൽ ഏഷ്യയിൽ തന്നെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ആൾ. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കമ്പനിയിൽ ഏറ്റവും കൂടുതൽ ഓഹരിയുള്ള ആൾ. ആ കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറും. അങ്ങനെ നീണ്ടുപോകും മുകേഷ് അംബാനിയുടെ (Mukesh Ambani) വിശേഷണങ്ങൾ.

റിലയൻസ് കമ്പനിക്ക് തുടക്കം കുറിച്ച ധീരുഭായ് അംബാനിയുടെ മൂത്തമകനായി 1957 ഏപ്രിൽ 19നാണ് മുകേഷ് അംബാനിയുടെ ജനനം. പിതാവിന്റെ മരണശേഷം സഹോദരനുമായുള്ള തർക്കങ്ങൾക്ക് ഒടുവിൽ തന്റെ കയ്യിൽ കിട്ടിയതെല്ലാം പൊന്നാക്കി മാറ്റുകയായിരുന്നു മുകേഷ് അംബാനി ചെയ്തത്. അംബാനിയുടെ ഉടമസ്ഥതയിൽ ഇന്നുള്ള 10 പ്രധാന കമ്പനികൾ ഏതൊക്കെയെന്ന് നോക്കാം.

Read Also: ഏഷ്യയിലെ ധനികരില്‍ ഒന്നാമത്; ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി

റിലയൻസ് റീട്ടെയിൽ ആണ് ഈ നിലയിൽ ഒന്ന്. ഇന്ത്യയിലെ റീട്ടെയിൽ ബിസിനസ് കമ്പനികളിൽ നമുക്ക് സ്ഥാനമാണ് റിലയൻസിന് ഉള്ളത്.

റിലയൻസ് ലൈഫ് സയൻസ് ആണ് മറ്റൊരു പ്രധാന കമ്പനി. വൈദ്യശാസ്ത്ര രംഗത്ത് ഗവേഷണം നടത്തുകയാണ് ഈ കമ്പനി. റീജനറേറ്റീവ് മെഡിസിൻ, ബയോതെറാപ്യൂട്ടിക്സ്, മോളിക്കുലാർ മെഡിസിൻ തുടങ്ങിയ രംഗങ്ങളിൽ ആണ് ഗവേഷണം പ്രധാനമായും നടക്കുന്നത്.

റിലയൻസ് ജിയോ ഇൻഫോകോം രാജ്യത്ത് ഇന്ന് നിലവിലുള്ള ടെലികോം കമ്പനികളിൽ തന്നെ ഒന്നാമനാണ്. ഏറ്റവും വേഗതയേറിയ ഫോർ ജി നെറ്റ്‌വർക് ആണ് റിലയൻസിന് ടെലികോം രംഗത്ത് കുതിച്ചുയരാൻ കരുത്തായത്.

Read Also:  മുകേഷ് അംബാനി എങ്ങനെയാണ് ലോകത്തെ ഏറ്റവും വലിയ മാങ്ങ കയറ്റുമതിക്കാരൻ ആയത്? ആ കഥയിങ്ങനെ

റിലയൻസ് പെട്രോളിയം ആണ് മറ്റൊന്ന്. മുകേഷ് അംബാനിയുടെ സ്വന്തം ഉടമസ്ഥതയിലുള്ള ഒരു പ്രധാന ബിസിനസ് ആണിത്. വിമാന ഇന്ധനം വരെ വിതരണം ചെയ്യുന്ന രാജ്യത്തെ പ്രമുഖ കമ്പനികളിൽ ഒന്നാണ് റിലയൻസ് പെട്രോളിയം.

നെറ്റ്‌വർക്ക് 18 രാജ്യത്തെ 15 ഭാഷകളിലായി 16 ചാനലുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് കായികരംഗത്ത് ഇന്ന് ഏറെ പ്രസിദ്ധി ആർജിച്ച സ്ഥാപനമാണ്.

Read Also: അമ്പോ... അംബാനി..! ഒരു മിനിറ്റിൽ മുകേഷ് അംബാനിയുടെ വരുമാനം എത്ര? കണക്ക് ഇതാ

റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് മറ്റൊന്ന്. ഐടി കമ്പനികൾക്ക് ഉള്ള സേവനങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ ട്രാൻസ്പോർട്ടേഷൻ തുടങ്ങി വിവിധ മേഖലകളിലായി ഈ കമ്പനി പ്രവർത്തിക്കുന്നു.

റിലയൻസ് എംബൈബ് മുകേഷ് അംബാനിയുടെ സ്വന്തം ഉടമസ്ഥതയിലുള്ള എഡ് - ടെക് കമ്പനിയാണ്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ വൻ കുതിച്ചു ചാട്ടം ലക്ഷ്യമിട്ടാണ് മുകേഷ് അംബാനി ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്.

Read Also: തേരോട്ടം തുടർന്ന് റിലയൻസ്, വരുമാനത്തിൽ 54.54 ശതമാനം ഉയർച്ച

 റിലയൻസ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ചർ ഇൻ ഇന്ത്യ എന്ന സ്ഥാപനം 2019 ലാണ് പ്രവർത്തനം തുടങ്ങിയത്. ബിസിനസ് സ്വഭാവമുള്ള സർക്കാർ ഇതര കമ്പനിയാണ് ഇത്. റിലയൻസ് ഇറോസ് പ്രൊഡക്ഷൻ എൽഎൽപി, റിലയൻസിനും ഇറോസ്നിർമ്മാണ കമ്പനിക്കും പങ്കാളിത്തമുള്ള സ്ഥാപനമാണ്. 

Follow Us:
Download App:
  • android
  • ios