ചാർജറില്ലാതെ ഐഫോണുകൾ വിൽക്കുന്നതിൽ വിലക്കാനാകില്ല; അപ്പീൽ നൽകുമെന്ന് ആപ്പിൾ

By Web TeamFirst Published Sep 7, 2022, 4:39 PM IST
Highlights

ചാർജറില്ലാതെ ഐഫോണുകൾ വിൽക്കുന്നത് ഉപഭോക്താക്കളെ വഞ്ചിക്കുന്നതിന് തുല്യമാണ്. ബാറ്ററി ചാർജറിനായി മറ്റ് ഉത്പന്നത്തെ ആശ്രയിക്കേണ്ടി വരും 

ദില്ലി: ചാർജറില്ലാതെ ഐഫോണുകൾ വിൽക്കുന്നതിൽ നിന്നും വിലക്കാൻ കഴിയില്ലെന്ന് ആപ്പിൾ. ബാറ്ററി ചാർജർ ഇല്ലാതെ ഐഫോണുകൾ വിൽക്കുന്നതിൽ നിന്ന് യുഎസ് ടെക് ഭീമനായ ആപ്പിളിനെ ബ്രസീൽ വിലക്കിയിരുന്നു. ഇതിനെതിരെ അപ്പീൽ നൽകുമെന്നാണ് കാലിഫോർണിയ ആസ്ഥാനമായുള്ള ആപ്പിൾ കമ്പനി വ്യക്തമാക്കുന്നത്. 

Read Also: ചാർജറില്ലാതെ ഐഫോണുകൾ വിറ്റതിന് ആപ്പിളിന് പിഴ ചുമത്തി ഈ രാജ്യം

ചാർജറില്ലാതെ ഐഫോണുകൾ വിൽക്കുന്നതിൽ നിന്ന് വിലക്കിയതിന് പുറമെ ബ്രസീൽ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. 2 മില്യൺ ഡോളറിലധികം തുക ആപ്പിൾ പിഴ അടക്കേണ്ടി വരും. ഫോണിനൊപ്പം ചാർജർ ഇല്ലാത്ത സ്മാർട്ട്ഫോണുകളുടെ വിതരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ കമ്പനിയോട് നീതിന്യായ-പൊതു സുരക്ഷാ മന്ത്രാലയം ഉത്തരവിട്ടിരുന്നു. 

കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമ്പ്രദായം നടപ്പാക്കിയതെന്ന ആപ്പിളിന്റെ വാദം അധികൃതർ തള്ളിക്കളഞ്ഞു, ചാർജറില്ലാതെ സ്മാർട്ട്‌ഫോൺ വിൽക്കുന്നത് പരിസ്ഥിതി സംരക്ഷണം നൽകുമെന്നതിന് തെളിവുകളില്ലെന്ന് മന്ത്രാലയം പറഞ്ഞു.

 ഐഫോൺ പുതിയ പതിപ്പുകളും നിരോധനത്തിൽ ഉൾപ്പെടുന്നുണ്ട്. ആപ്പിൾ അതിന്റെ പുതിയ ഐഫോൺ മോഡൽ പ്രഖ്യാപിക്കുമെന്ന് പറഞ്ഞതിന്  ഒരു ദിവസം മുമ്പാണ് ബ്രസീലിന്റെ നിരോധനം ഉണ്ടായത്. ഉപഭോക്താവിനെതിരെ വിവേചനം, മൂന്നാം കക്ഷികൾക്ക് ഉത്തരവാദിത്തം കൈമാറൽ എന്നീ കുറ്റങ്ങൾക്ക് ആപ്പിളിനെതിരെ ഡിസംബർ മുതൽ ബ്രസീലിൽ അന്വേഷണം നടക്കുന്നുണ്ട്. 

Read Also: പണിമുടക്ക് ഒത്തുതീർപ്പായി; ഈ വിമാനങ്ങൾ ഇനി പറന്നു തുടങ്ങും

ടെക് ഭീമനായ ആപ്പിളിന് മുൻപ് ബ്രസീലിയൻ സ്റ്റേറ്റ് ഏജൻസികളും  പിഴ ചുമത്തിയിട്ടുണ്ട്. എന്നാൽ ഇതിനെതിരെ ആപ്പിൾ ഇതുവരെ നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല. ആപ്പിൾ ചാർജറുകളില്ലാതെ സെല്ലുലാർ ഉപകരണങ്ങൾ വിൽക്കുന്നത് തുടർന്നു. ഐഫോൺ വിൽപ്പനയിൽ നിന്ന് ചാർജറുകളെ ഒഴിവാക്കാനുള്ള തീരുമാനം പാരിസ്ഥിതിക പ്രതിബദ്ധത കൊണ്ടാണെന്നാണ് ആപ്പിളിന്റെ വാദം. എന്നാൽ ആപ്പിളിന്റെ നയത്തിന്റെ അനന്തരഫലമായി ബ്രസീലിയൻ മണ്ണിൽ പരിസ്ഥിതി പ്രശനങ്ങൾ ഇല്ലെന്ന് മന്ത്രാലയം പറയുന്നു.    

click me!