Asianet News MalayalamAsianet News Malayalam

പണിമുടക്ക് ഒത്തുതീർപ്പായി; ഈ വിമാനങ്ങൾ ഇനി പറന്നു തുടങ്ങും

ശമ്പള തർക്കത്തെ തുടർന്ന് പൈലറ്റ്സ് യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചതോടെ  800 ഓളം വിമാനങ്ങൾ റദ്ദാക്കപ്പെട്ടിരുന്നു.  ഈ ആഴ്ച അവസാനം നടത്താനിരുന്ന രണ്ടാമത്തെ പണിമുടക്ക് ഒഴിവാക്കി

Lufthansa pilots reach wage deal, strike called off
Author
First Published Sep 7, 2022, 12:49 PM IST

ദില്ലി: ജർമ്മൻ എയർലൈൻ ലുഫ്താൻസയും പൈലറ്റ്സ് യൂണിയൻ വിസിയും തമ്മിലുള്ള തർക്കത്തിന് പരിഹാരം. ഈ ആഴ്ച അവസാനം നടത്താനിരുന്ന രണ്ടാമത്തെ പണിമുടക്ക് ഒഴിവാക്കി. 

ശമ്പള തർക്കത്തെ തുടർന്ന് ലുഫ്താൻസയിലെ  പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ സമരം ചെയ്തിരുന്നു. ഇതിനെ തുടർന്ന്  എല്ലാ പാസഞ്ചർ, കാർഗോ വിമാനങ്ങളും ലുഫ്താൻസ റദ്ദാക്കിയിരുന്നു. എയർലൈനിന്റെ രണ്ട് വലിയ ഹബ്ബുകളായ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ആണ് ലുഫ്താൻസ റദ്ദാക്കിയിരുന്നത്.

Read Also: കാമ്പ കോളയ്ക്ക് ശേഷം റിലയൻസ് നോട്ടമിട്ടത് ഈ ബ്രാൻഡുകളെ; ഇഷ അംബാനിയുടെ പുതിയ തന്ത്രം

 ശമ്പള വർദ്ധനയ്ക്കുള്ള ആവശ്യങ്ങൾ മാനേജ്‌മെന്റ് നിരസിച്ചതിനെ തുടർന്നാണ് ലുഫ്താൻസയിലെ  പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ സമരം നടത്തരത്തിയത്. തർക്കം പരിഹരിച്ചതിന് ശേഷം ലുഫ്താൻസയും പൈലറ്റ്സ് യൂണിയനും തമ്മിൽ കരാറിലെത്തിയതായാണ് റിപ്പോർട്ട്. 

സമരത്തെ തുടർന്ന് സർവീസ് നടത്തുന്ന 800 ഓളം വിമാനങ്ങൾ റദ്ദാക്കുമെന്ന് ലുഫ്താൻസ പറഞ്ഞു. ഇത് അവധിക്ക് ശേഷം മടങ്ങുന്ന നിരവധി യാത്രക്കാരെ ബാധിക്കും. അതേസമയം, എയർലൈനിന്റെ ബജറ്റ് കാരിയറായ യൂറോവിംഗ്‌സിന്റെ സർവീസ് മുടങ്ങിയില്ല. 

പൈലറ്റുമാർ പണി മുടക്കിയതോടെ എയർലൈനിന് ഉണ്ടായ പ്രത്യാഘാതങ്ങൾ വലുതായിരുന്നു. ഇതാണ് പെട്ടന്നുള്ള ഒത്തു തീർപ്പിലേക്ക് കമ്പനിയെ നയിച്ചത്. 

Read Also: ഫെഡറൽ - കൊട്ടക് ലയനം; ഉറ്റുനോക്കി ഉപയോക്താക്കൾ, സത്യം ഇതെന്ന് ബാങ്കുകൾ

പൈലറ്റുമാർക്ക് ശമ്പള വർദ്ധനവ് നൽകുന്നതിൽ  ലുഫ്താൻസ പരാജയപ്പെട്ടുവെന്ന് പൈലറ്റുമാരുടെ യൂണിയൻ വെറൈനിഗംഗ് കോക്ക്പിറ്റ് ആരോപിച്ചു, ഈ സാഹചര്യത്തിൽ പൈലറ്റുമാർക്ക് അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കുകയല്ലാതെ മറ്റ് മാർഗമിലായിരുന്നു എന്നും യൂണിയൻ വ്യക്തമാക്കിയിരുന്നു. 
 
ലുഫ്താൻസ പറയുന്നതനുസരിച്ച്, മുതിർന്ന പൈലറ്റുമാർക്ക് 5 ശതമാനവും തൊഴിൽ ആരംഭിക്കുന്നവർക്ക് 18 ശതമാനവും എന്നിങ്ങനെയുള്ള കണക്കിൽ  കമ്പനി 900 യൂറോയുടെ ഒറ്റത്തവണ വർദ്ധനവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ യൂണിയൻ ഈ വർഷം 5.5 ശതമാനം വർദ്ധന ആവശ്യപ്പെട്ടിരുന്നു എന്നാണ്. 

Follow Us:
Download App:
  • android
  • ios