Asianet News MalayalamAsianet News Malayalam

ചാർജറില്ലാതെ ഐഫോണുകൾ വിറ്റതിന് ആപ്പിളിന് പിഴ ചുമത്തി ഈ രാജ്യം

ആപ്പിൾ ചാർജർ നൽകിയില്ലെങ്കിൽ ഉപഭോക്താക്കൾക്ക് മൂന്നാം കമ്പനിയെ ആശ്രയിക്കേണ്ടി വരും ഇത് ഉപഭോക്താക്കളോട് കാണിക്കുന്ന വിവേചനമാണ് 

This Country Fines Apple For Selling iPhones Without Charger
Author
First Published Sep 7, 2022, 1:22 PM IST

യുഎസ് ടെക് ഭീമനായ ആപ്പിളിന് പിഴ ചുമത്തി ബ്രസിൽ. ചാർജറില്ലാതെ ഐഫോണുകൾ വിൽക്കുന്നതിൽ നിന്ന് ആപ്പിളിനെ വിലക്കുകയും പിഴ ചുമത്തുകയും ചെയ്തിരിക്കുകയാണ്  ബ്രസീൽ. 2 മില്യൺ ഡോളറിലധികം തുക ആപ്പിൾ പിഴ അടക്കേണ്ടി വരും. ഫോണിനൊപ്പം ചാർജർ ഇല്ലാത്ത സ്മാർട്ട്ഫോണുകളുടെ വിതരണം ഉടനടി താൽക്കാലികമായി നിർത്തിവയ്ക്കാൻ കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനിയോട് നീതിന്യായ-പൊതു സുരക്ഷാ മന്ത്രാലയം ഉത്തരവിട്ടു. 

Read Also: പണിമുടക്ക് ഒത്തുതീർപ്പായി; ഈ വിമാനങ്ങൾ ഇനി പറന്നു തുടങ്ങും

കമ്പനിയോട് 12.28 ദശലക്ഷം റിയാസ് (ഏകദേശം 2.4 ദശലക്ഷം ഡോളർ) പിഴയടക്കാൻ മന്ത്രാലയം ഉത്തരവിട്ടു. ഐഫോൺ 12, 13 മോഡലുകളുടെ വിൽപ്പന നിരോധിക്കുന്നതാണ് കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഡിഫൻസ് വകുപ്പിന്റെ നടപടി.

ചാർജറുകൾ ഇല്ലാതെ എത്തുന്ന  ഐഫോൺ പുതിയ പതിപ്പുകളും നിരോധനത്തിൽ ഉൾപ്പെടുന്നുണ്ട്. ഉപഭോക്താവിനെതിരെ വിവേചനം, മൂന്നാം കക്ഷികൾക്ക് ഉത്തരവാദിത്തം കൈമാറൽ എന്നീ കുറ്റങ്ങൾക്ക് ആപ്പിളിനെതിരെ ഡിസംബർ മുതൽ ബ്രസീലിൽ അന്വേഷണം നടക്കുന്നുണ്ട്. 

Read Also: കാമ്പ കോളയ്ക്ക് ശേഷം റിലയൻസ് നോട്ടമിട്ടത് ഈ ബ്രാൻഡുകളെ; ഇഷ അംബാനിയുടെ പുതിയ തന്ത്രം

ആപ്പിളിന് മുൻപ് ബ്രസീലിയൻ സ്റ്റേറ്റ് ഏജൻസികൾ പിഴ ചുമത്തിയിട്ടുണ്ട്. എന്നാൽ ഇതിനെതിരെ ആപ്പിൾ ഇതുവരെ നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല. ആപ്പിൾ ചാർജറുകളില്ലാതെ സെല്ലുലാർ ഉപകരണങ്ങൾ വിൽക്കുന്നത് തുടർന്നു. ഐഫോൺ വിൽപ്പനയിൽ നിന്ന് ചാർജറുകളെ ഒഴിവാക്കാനുള്ള തീരുമാനം പാരിസ്ഥിതിക പ്രതിബദ്ധത കൊണ്ടാണെന്നാണ് ആപ്പിളിന്റെ വാദം. എന്നാൽ ആപ്പിളിന്റെ നയത്തിന്റെ അനന്തരഫലമായി ബ്രസീലിയൻ മണ്ണിൽ പരിസ്ഥിതി പ്രശനങ്ങൾ ഇല്ലെന്ന് മന്ത്രാലയം പറയുന്നു. 

കാർബൺ ഉദ്‌വമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, ആപ്പിൾ ചാർജർ നൽകുന്നതിൽ നിന്നും പിന്മാറുമ്പോൾ അതിന്റെ ഇരട്ടി ചാർജറുകൾ ഉപഭോക്താക്കളുടെ ആവശ്യത്തിനായി മൂന്നാം കമ്പനി എത്തിക്കുന്നതും പരിസ്ഥിക്ക് ദോഷം ചെയ്യുന്ന നടപടിയാണെന്ന് മന്ത്രാലയം അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios