ആതുര സേവനത്തിലെ മികവിന് ഏഷ്യാനെറ്റ് ന്യൂസിന്റെ ആ​ദരം; അവാർഡിന് അപേക്ഷിക്കാം

Published : Feb 19, 2025, 01:42 PM ISTUpdated : Feb 21, 2025, 06:14 PM IST
ആതുര സേവനത്തിലെ മികവിന് ഏഷ്യാനെറ്റ് ന്യൂസിന്റെ ആ​ദരം; അവാർഡിന് അപേക്ഷിക്കാം

Synopsis

കേരളത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, സന്നദ്ധ പ്രവർത്തകർ,  സിഎസ്ആർ പ്രവർത്തനം നടത്തുന്ന സ്ഥാപനം എന്നിവരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്കാണ് പുരസ്കാരം.

ആതുര സേവന രംഗത്ത് മികവ് തെളിയിച്ചവർക്ക്  ആദരവുമായി ഏഷ്യാനെറ്റ് ന്യൂസ്. ആരോഗ്യരംഗത്ത് സമാനതകളില്ലാത്ത സേവനം നടത്തിയ വ്യക്തികൾക്കാണ് പുരസ്ക്കാരം. കേരളത്തിൽ നിലവിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, സന്നദ്ധ പ്രവർത്തകർ,  സിഎസ്ആർ പ്രവർത്തനം നടത്തുന്ന സ്ഥാപനം എന്നിവരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്കാണ് ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ  അവാർഡ് സമ്മാനിക്കുക. ഏഴ് ക്യാറ്റഗറികളിലായാണ് അവാർഡ് നൽകുക.

ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഹെൽത്ത് കെയർ അവാർഡിന് അപേക്ഷിക്കാനുള്ള യോഗ്യതകൾ താഴെ.

ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് - ഡോക്ടർ

യോഗ്യത –

•    എംബിബിഎസ്
•    മോഡേൺ മെഡിസിനിൽ 25 വർഷത്തെ സേവനം ആവശ്യമാണ്
•    പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, മറ്റ് സംഭാവനകൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം
•    സ്വയം അപേക്ഷിക്കാം, മറ്റുള്ളവർക്കായും അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് -നേഴ്സ്

യോഗ്യത –

•    ബിഎസ്സി നേഴ്സിങ് അല്ലെങ്കിൽ ജനറൽ നേഴ്സിങ്
•    25 വർഷത്തെ സേവന പരിചയം വേണം
•    പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, മറ്റ് സംഭാവനകൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം
•    സ്വയം അപേക്ഷിക്കാം, മറ്റുള്ളവർക്കായും അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ബെസ്റ്റ് ഡോക്ടർ ഓഫ് ദി ഇയർ

യോഗ്യത -

•    എംബിബിഎസ്
•    മോഡേൺ മെഡിസിനിൽ 5 വർഷത്തെ സേവനം ആവശ്യമാണ്
•    പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, മറ്റ് സംഭാവനകൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം
•    2023- 2024 കാലഘട്ടങ്ങളിലെ സേവനങ്ങളാണ് പരിഗണിക്കുക
•    കൊവിഡ് സമയത്തെ സേവനങ്ങളും പരിഗണിക്കും
•    സ്വയം അപേക്ഷിക്കാനാവില്ല, മറ്റുള്ളവർ നോമിനേറ്റ് ചെയ്യണം

അപേക്ഷ സമർപ്പിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ബെസ്റ്റ് നേഴ്സ് ഓഫ് ദി ഇയർ

യോഗ്യത -

•    ബിഎസ്സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നഴ്സിങ് യോഗ്യത വേണം
•    5 വർഷത്തെ സേവന പരിചയം വേണം
•    പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, മറ്റ് സംഭാവനകൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം
•    2023-2024 കാലഘട്ടങ്ങളിലെ സേവനങ്ങളാണ് പരിഗണിക്കുക
•    കൊവിഡ് സമയത്തെ സേവനങ്ങളും പരിഗണിക്കും
•    സ്വയം അപേക്ഷിക്കാനാവില്ല, മറ്റുള്ളവർ നോമിനേറ്റ് ചെയ്യണം

അപേക്ഷ സമർപ്പിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ബെസ്റ്റ് പാരാമെഡിക്സ്

യോഗ്യത - 

•    പ്രൈവറ്റ് അല്ലെങ്കിൽ സർക്കാർ ആശുപത്രികളിലെ 5 വർഷത്ത പ്രവർത്തി പരിചയം
•    പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, മറ്റ് സംഭാവനകൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം

അപേക്ഷ സമർപ്പിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ബെസ്റ്റ് സിഎസ്ആർ ആക്ടിവിറ്റി ഫോർ‍ ഹെൽത്ത് കെയർ ഇൻഡസ്ട്രി

യോഗ്യത - 

•    5 വർഷത്തിലേറെ പ്രവർത്തിക്കുന്ന ആരോഗ്യസ്ഥാപനങ്ങൾക്കും മറ്റു വ്യവസായ സ്ഥാപനങ്ങൾക്കും അവരുടെ സി.എസ്.ആർ പ്രവർത്തനങ്ങൾ വിശദമാക്കി അപേക്ഷിക്കാം
•    ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ അപേക്ഷിക്കാൻ പാടില്ല.
•    സ്വയം അപേക്ഷിക്കാം, മറ്റുള്ളവർക്കായും അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഹ്യുമാനിറ്റേറിയൻ അവാർഡ്

യോഗ്യത -

•    അത്യാവശ്യ ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ മനുഷ്യത്വപരമായി ഇടപെട്ട ആരോഗ്യ രംഗത്തെ  വ്യക്തികൾക്ക് അപേക്ഷിക്കാം
•    പ്രവർത്തിപരിചയം നിർബന്ധമല്ല.

അപേക്ഷ സമർപ്പിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: 8606959595. അപേക്ഷകൾ മെയിൽ ചെയ്യാവുന്നതാണ് healthcareawards@asianetnews.in
 
PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം