
ദില്ലി: ബാങ്ക് ഇടപാടുകൾ നിത്യജീവിതത്തിന്റെ ഭാഗമാണ് പലർക്കും. ഇഎംഐകൾ, പണം കൊടുക്കൽ വാങ്ങൽ അങ്ങനെ നീളും ക്രയവിക്രയ പട്ടിക. സാമ്പത്തിക ഇടപാടുകൾക്ക് പലപ്പോഴും കാലാവധിയും ഉണ്ടാകാറുണ്ട്. ഒരു ഇടപാട് നടത്തേണ്ട അവസാന ദിവസം ബാങ്കിൽ ചെല്ലുമ്പോൾ, ബാങ്ക് അടഞ്ഞുകിടക്കുകയാണെങ്കിലോ?
2022 മാർച്ചിൽ രാജ്യമാകെ ഒട്ടേറെ അവധികളാണ് ബാങ്കുകൾക്ക് ഉള്ളത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി രാജ്യത്തെ സ്വകാര്യ ബാങ്കുകൾക്കും വിദേശ ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും റീജണൽ ബാങ്കുകൾക്കും ഒപ്പം പൊതുമേഖലാ ബാങ്കുകൾക്കും നിശ്ചിത ദിവസങ്ങളിൽ അവധി അനുവദിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തും ബാങ്ക് അവധി ദിവസങ്ങളിൽ മാറ്റമുണ്ടാകും.
എല്ലാ സംസ്ഥാനങ്ങളിലുമായി ആകെ 13 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. മഹാശിവരാത്രിയായ മാർച്ച് ഒന്ന് മുതൽ 27 വരെയുള്ള അവധി ദിവസങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
അവധി ദിവസങ്ങൾ