റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ചുയർന്ന് ബിറ്റ്‌കോയിൻ, പുതിയ നിരക്ക് അറിയാം

Web Desk   | Asianet News
Published : Mar 13, 2021, 10:52 PM ISTUpdated : Mar 13, 2021, 11:00 PM IST
റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ചുയർന്ന് ബിറ്റ്‌കോയിൻ, പുതിയ നിരക്ക് അറിയാം

Synopsis

ഫെബ്രുവരി 21 ന് ബിറ്റ്കോയിൻ കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 58,354.14 ൽ നിന്ന് രണ്ട് ശതമാനത്തിലധികം ഉയർന്നിരുന്നു. 

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ ശനിയാഴ്ച റെക്കോർഡ് ഉയരത്തിലെത്തി. 59,755 ഡോളർ വരെ വ്യാപാരത്തിൽ കറൻസി നേട്ടത്തിലേക്ക് എത്തി. 

ഫെബ്രുവരി 21 ന് ബിറ്റ്കോയിൻ കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 58,354.14 ൽ നിന്ന് രണ്ട് ശതമാനത്തിലധികം ഉയർന്നിരുന്നു. 

പ്രമുഖ സ്ഥാപനങ്ങളായ ബി‌എൻ‌വൈ മെലോൺ, അസറ്റ് മാനേജർ ബ്ലാക്ക് റോക്ക്, ക്രെഡിറ്റ് കാർഡ് രം​ഗത്തെ പ്രമുഖരായ മാസ്റ്റർകാർഡ് എന്നിവർ ക്രിപ്റ്റോകറൻസികളെ പിന്തുണയ്ക്കുമ്പോൾ ടെസ്‍ല, സ്ക്വയർ, മൈക്രോസ്ട്രാറ്റജി എന്നിവർ ബിറ്റ്കോയിനിൽ നിക്ഷേപിക്കാൻ തയ്യാറായതാണ് ബിറ്റ്കോയിന്റെ നിരക്ക് ഈ വർഷം ഉയരാൻ പ്രേരകമായത്. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍