ബോംബെ സ്റ്റോക് എക്സ്ചേഞ്ച് തലവൻ ആശിഷ് കുമാർ ചൗഹാൻ രാജിവെച്ചു; ഇനി എൻഎസ്ഇ യിൽ കാണാം

Published : Jul 26, 2022, 09:28 PM IST
ബോംബെ സ്റ്റോക് എക്സ്ചേഞ്ച് തലവൻ ആശിഷ് കുമാർ ചൗഹാൻ രാജിവെച്ചു; ഇനി എൻഎസ്ഇ യിൽ കാണാം

Synopsis

നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ മാനേജിങ് ഡയറക്ടറും സി ഇ ഒയുമായി ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണ് രാജി

മുംബൈ: ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായിരുന്ന ആശിഷ് കുമാർ ചൗഹാൻ രാജിവെച്ചു. നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ മാനേജിങ് ഡയറക്ടറും സി ഇ ഒയുമായി ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണ് രാജി. ഇദ്ദേഹം ദേശീയ ഓഹരി വിപണിയുടെ സ്ഥാപക സംഘത്തിലെ അംഗമായിരുന്നെങ്കിലും 2000 ൽ ഇവിടെ നിന്ന് രാജിവെക്കുകയായിരുന്നു. പിന്നീട് റിലയൻസ് ഇന്റസ്ട്രീസ് ഗ്രൂപ്പിന്റെ ഭാഗമായി വിവിധ തസ്തികകളിൽ അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് 2009 ൽ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ഡെപ്യൂട്ടി സി ഇ ഒയായി അദ്ദേഹം നിയമിതനായി. പിന്നീട് 2012 ൽ ബി എസ് ഇയുടെ സി ഇ ഒയായി അദ്ദേഹം മാറി.

ജി എസ് ടി കൗണ്‍സിലിനെതിരെ വ്യപാരികള്‍:അടുത്ത കൗണ്‍സില്‍ യോഗം നടക്കുന്ന മധുരയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കും

ചൗഹാന്റെ ഒഴിവിലേക്ക് പുതിയ മേധാവിയെ തേടാനുള്ള ശ്രമം ബി എസ് ഇ തുടങ്ങിക്കഴിഞ്ഞു. അതുവരേക്ക് ഒരു എക്സിക്യുട്ടീവ് മാനേജ്മെന്റ് കമ്മിറ്റിയായിരിക്കും എം ഡിയുടെയും സി ഇ ഒയുടേയും ജോലി ഏറ്റെടുക്കുക. ബി എസ് ഇ ചീഫ് റെഗുലേറ്ററി ഓഫീസർ നീരജ് കുൽശ്രേഷ്ഠ , ചീഫ് ഫിനാൻഷ്യൽ ഓഫീസർ നയൻ മേത്ത , ചീഫ് ഇൻഫർമേഷൻ ഓഫീസർ കെർസി തവാദിയ , ചീഫ് ബിസിനസ് ഓഫീസർ സമീർ പാട്ടീൽ , ചീഫ് ട്രേഡിങ് ഓപറേഷൻസ് ആന്റ് ലിസ്റ്റിങ് സെയിൽസ് ഗിരീഷ് ജോഷി എന്നിവരുൾപ്പെട്ട എക്സിക്യുട്ടീവ് മാനേജ്മെന്റ് കമ്മിറ്റിക്കാണ് ഈ ചുമതല.

ആദായനികുതി റിട്ടേൺ; ശേഷിക്കുന്നത് അഞ്ച് ദിനങ്ങൾ മാത്രം, വൈകിയാൽ 10,000 രൂപ വരെ പിഴ

ഇന്നലെയാണ് ചൗഹാൻ ചുമതലകൾ ഒഴിഞ്ഞത്. ഇദ്ദേഹത്തിന്റെ കാലത്താണ് ബി എസ് ഇ ഏറ്റവും വേഗതയേറിയ സ്റ്റോക് എക്സ്ചേഞ്ച് എന്ന നേട്ടത്തിലേക്ക് ഉയർന്നത്. ഇദ്ദേഹമാണ് ഇന്ത്യയിൽ മൊബൈൽ സ്റ്റോക് ട്രേഡിങിന് തുടക്കം കുറിച്ചത്. അങ്ങിനെ നേട്ടങ്ങളുടെ പൊൻതൂവലുകൾ തലയിൽ ചാർത്തിയാണ് ചൗഹാൻ പുതിയ ചുമതല ഏറ്റെടുക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

യുദ്ധം കടുത്താല്‍ ഇന്ത്യ വീണ്ടും റഷ്യന്‍ എണ്ണ വാങ്ങുമോ? 'എമര്‍ജന്‍സി പ്ലാന്‍' എന്ത്? ചില നിയന്ത്രണങ്ങള്‍ക്കും സാധ്യത
എൽഎൻജി ഉൽപ്പാദനം നിർത്തി ഖത്തർ എനർജി, ഇന്ത്യയിൽ പാചക വാതകം വില കത്തിക്കയറാൻ സാധ്യത; പ്രതിസന്ധി കനക്കുന്നു