Asianet News MalayalamAsianet News Malayalam

ITR: ആദായനികുതി റിട്ടേൺ; ശേഷിക്കുന്നത് അഞ്ച് ദിനങ്ങൾ മാത്രം, വൈകിയാൽ 10,000 രൂപ വരെ പിഴ

അഞ്ച് ദിവസം മാത്രമാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ശേഷിക്കുന്നത്. വൈകി ഫയൽ ചെയ്താൽ പിഴ നൽകേണ്ടി വരും. 

INCOME TAX return Penalty For Missing Deadline
Author
Trivandrum, First Published Jul 26, 2022, 5:03 PM IST

2021-22 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാനുള്ള അവസാന തീയതി അടുത്തുവരികയാണ്. ശേഷിക്കുന്നത് അഞ്ച് ദിനങ്ങൾ മാത്രമാണ്. അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത ശമ്പളമുള്ളവരും വരുമാനമുള്ളവരുമായ വ്യക്തികൾ ജൂലൈ 31-നകം ഐടിആർ ഫയൽ ചെയ്യണം.

നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ  കാലതാമസം ഉണ്ടായാൽ ഐ-ടി നിയമങ്ങൾ അനുസരിച്ച്  10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961-ലെ സെക്ഷൻ 234 എയിലെ വ്യവസ്ഥകൾ അനുസരിച്ച്, മറ്റ് പിഴകൾക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Read Also: വൈകിക്കേണ്ട, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം; അറിയേണ്ടതെല്ലാം

ആരെല്ലാമാണ് ആദായനികുതി റിട്ടേൺ ചെയ്യേണ്ടത്? 

രണ്ടര ലക്ഷം രൂപയിൽ കൂടുതൽ മൊത്ത വരുമാനമുള്ള അറുപത് വയസ്സിൽ താഴെയുള്ള വ്യക്തികൾ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം. അറുപത് വയസിനും എൺപത് വയസിനും ഇടയിൽ പ്രായമുള്ള മൂന്ന് ലക്ഷത്തിനു മുകളിൽ മൊത്ത വരുമാനമുള്ള വ്യക്തികൾ, അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ മൊത്ത വരുമാനമുള്ള 80 വയസ്സിന് മുകളിലുള്ളവർ എന്നിവർ തീർച്ചയായും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം. 

Read Also: ആദായ നികുതി റിട്ടേൺ; അവസാന തീയതി ബാങ്ക് അവധിയാണ്, ടാക്സ് നൽകുന്നവർ അറിയേണ്ടതെല്ലാം

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആവശ്യമായ രേഖകൾ ഇവയാണ് 

  • ആധാർ‌ നമ്പർ‌ അല്ലെങ്കിൽ‌ എൻ‌റോൾ‌മെന്റ് ഐഡി
  • പാൻ‌ കാർഡ് / പാൻ നമ്പർ 
  • തൊഴിലുടമയിൽ നിന്നുള്ള ഫോം-16
  • വീട് വാടക രസീതുകൾ
  • ഭവന വായ്പ സംബന്ധിച്ച വിവരങ്ങൾ
  • ബാങ്ക് പാസ്ബുക്ക്, സ്ഥിര നിക്ഷേപം
  • പോസ്റ്റ് ഓഫീസ് സേവിംഗ്സ് പാസ്ബുക്ക്
  • ലോട്ടറി വരുമാനം
  • ക്ലബ്ബ് വരുമാനത്തിന്റെ വിശദാംശങ്ങൾ  
     
Follow Us:
Download App:
  • android
  • ios