ക്ലൈന്‍റുകളെ 'ഓടിച്ചിട്ട് പിടിക്കാന്‍' ബിഎസ്എന്‍എല്‍, 3000 കോടി പ്രതീക്ഷ !

By Web TeamFirst Published Aug 12, 2019, 5:20 PM IST
Highlights

തിരിച്ചു കിട്ടാനുളളതില്‍ നിന്ന് 3,000 കോടി രൂപയെങ്കിലും അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ലഭ്യമാക്കാനാകുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി കെ പുര്‍വാറിന്‍റെ പ്രതീക്ഷ പ്രകടിപ്പിച്ചു. 

മുംബൈ: കടക്കെണിയും വന്‍ പ്രവര്‍ത്തന നഷ്ടവും നേരിടുന്ന ബിഎസ്എന്‍എല്‍ കുടിശ്ശിക പിരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. പൊതുമേഖല ടെലിക്കോം കമ്പനിയുടെ വിവിധ ക്ലൈറ്റുകളില്‍ നിന്ന് ലഭിക്കാനുളള വന്‍ തുക തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.

തിരിച്ചു കിട്ടാനുളളതില്‍ നിന്ന് 3,000 കോടി രൂപയെങ്കിലും അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ലഭ്യമാക്കാനാകുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി കെ പുര്‍വാറിന്‍റെ പ്രതീക്ഷ പ്രകടിപ്പിച്ചു. ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് പോലും വലിയ രീതിയില്‍ ബിഎസ്എന്‍എല്‍ പ്രതിസന്ധി നേരിടുന്നുണ്ട്. 

കമ്പനിയുടെ ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായി സ്വയം വിരമിക്കല്‍ പദ്ധതി കൂടുതല്‍ വ്യാപകമാക്കാനുളള ശ്രമങ്ങളും ബിഎസ്എന്‍എലിന്‍റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഉടമസ്ഥതതയിലുളള ആസ്തികള്‍ വാടകയ്ക്ക് നല്‍കി ഈ സാമ്പത്തിക വര്‍ഷം 1,000 കോടി രൂപ നേടാനും ബിഎസ്എന്‍എല്ലിന് ആലോചനയുണ്ട്.

click me!