ബിസിസിഐയുമായുള്ള ജേഴ്സി സ്പോൺസർഷിപ്പ് കരാർ അവസാനിപ്പിക്കാൻ ബൈജൂസ്

Published : Dec 22, 2022, 02:01 PM ISTUpdated : Dec 22, 2022, 02:03 PM IST
ബിസിസിഐയുമായുള്ള ജേഴ്സി സ്പോൺസർഷിപ്പ് കരാർ അവസാനിപ്പിക്കാൻ ബൈജൂസ്

Synopsis

ബൈജൂസ് ബിസിസിഐയുമായുള്ള ജേഴ്സി സ്പോൺസർഷിപ്പ് കരാർ അവസാനിപ്പിച്ചേക്കാം, എംപിഎല്ലും പുറത്തായേക്കാം. 35 മില്യൺ യുഎസ് ഡോളറിന്  ബൈജൂസ് ബോർഡുമായുള്ള ജേഴ്സി സ്പോൺസർഷിപ്പ് കരാർ പുതുക്കിയിരുന്നു   

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ രണ്ട് പ്രധാന സ്പോൺസർമാരായ എഡ്‌ടെക് മേജർ ബൈജൂസും എംപിഎൽ സ്‌പോർട്‌സും ബിസിസിഐയുമായുള്ള അവരുടെ സ്പോൺസർഷിപ്പ് കരാറുകളിൽ നിന്ന് പിൻവാങ്ങിയേക്കും. ജൂണിൽ, ബൈജൂസ് ബോർഡുമായുള്ള ജേഴ്സി സ്പോൺസർഷിപ്പ് കരാർ 35 മില്യൺ യുഎസ് ഡോളറിന് 2023 നവംബർ വരെ നീട്ടിയിരുന്നു. ബിസിസിഐയുമായുള്ള കരാർ അവസാനിപ്പിക്കാൻ ബൈജൂസ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. 

"അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിന് ശേഷം കരാർ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നവംബർ 4 ന് ബൈജൂവിൽ നിന്ന് ബിസിസിഐക്ക് ഒരു ഇമെയിൽ ലഭിച്ചു. ബൈജൂസുമായുള്ള ഞങ്ങളുടെ ചർച്ചകൾ അനുസരിച്ച്, നിലവിലെ ക്രമീകരണം തുടരാനും കുറഞ്ഞത് 2023 മാർച്ച് വരെ പങ്കാളിത്തം തുടരാനും ഞങ്ങൾ ബൈജൂസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ബിസിസിഐ വ്യക്തമാക്കി. ബുധനാഴ്ച നടന്ന ബിസിസിഐ അപെക്‌സ് കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്.

2019-ൽ ഓപ്പോയെ മാറ്റിസ്ഥാപിച്ചിരുന്നു. 2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ സ്പോൺസർമാരിൽ ഒരാളായിരുന്നു ബൈജൂസ്. എഡ്‌ടെക് കമ്പനി അതിന്റെ മൊത്തം ജീവനക്കാരുടെ അഞ്ച് ശതമാനത്തിൽ കൂടുതൽ പിരിച്ചുവിടാനുള്ള പദ്ധതികൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, വിദ്യർഥികളുടെ ഡേറ്റാബേസുകൾ വാങ്ങുന്നുവെന്നും ഭീഷണി കോളുകൾ ചെയ്യുന്നുവെന്നുമുള്ള ആരോപണം കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു. ബാലാവകാശ കമ്മീഷൻ പോലും ഇക്കാര്യത്തിൽ ബൈജൂസിനെതിരെ രംഗത്തുവന്നിരുന്നു. ഇപ്പോൾ ആരോപണങ്ങൾ ശക്തമായി നിഷേധിച്ച് ബൈജൂസ് അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. വിദ്യാർത്ഥികളുടെ ഡാറ്റാബേസുകൾ വാങ്ങുന്നുവെന്ന ആരോപണം ശക്തമായി നിഷേധിക്കുന്നുവെന്നാണ് വാർത്താക്കുറിപ്പിലൂടെ ബൈജൂസ് അറിയിച്ചത്. ഭീഷണി കോളുകളും ചെയ്യാറില്ലെന്നും അവ‍ർ വിശദീകരിച്ചു. വിദ്യാ‍ർഥികളുടെ ഡേറ്റാബേസ് ഞങ്ങൾ ഒരിക്കലും വാങ്ങിയിട്ടില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് ബൈജൂസിന്‍റെ വിശദീകരണം. ഇത്തരം കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.  

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം