മാവേലി വരുന്നത് പുതിയ കാറിൽ തന്നെയാകട്ടെ; കാർ ലോൺ എടുക്കാം കുറഞ്ഞ പലിശയിൽ

By Web TeamFirst Published Aug 22, 2022, 1:39 PM IST
Highlights

പുതിയ കാർ വാങ്ങുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വായ്പ എടുക്കാൻ തയ്യാറകുന്നുണ്ടോ? കാർ വാങ്ങാൻ ലോൺ എടുക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ.

രു പുതിയ കാർ വാങ്ങുക എന്നുള്ളത് എല്ലാവരുടെയും സ്വപ്നമായിരിക്കും. എന്നാൽ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ആ സ്വപ്നം പലപ്പോഴും പിന്നീടേക്ക് മാറ്റി വെക്കാറുണ്ട്. എന്നാൽ ഒരു വാഹന വായ്പ നിങ്ങളുടെ ആ സ്വപ്നം സഫലമാകാൻ അനുവദിക്കും. എന്നാൽ പലർക്കും വാഹന വായ്പയെ കുറിച്ചും പലിശയെ കുറിച്ചുമെല്ലാം ഒട്ടനവധി സംശയങ്ങൾ ഉണ്ടാകാറുണ്ട്. ഒപ്പം എങ്ങനെ ഒരു വാഹന വായ്പ പ്രത്യേകിച്ച് കാർ ലോൺ ലഭിക്കുമെന്നും പലർക്കും അറിയില്ല. 

Read Also: മള്‍ട്ടി ബ്രാന്‍ഡ് ഭീമന്‍ കേരളത്തിൽ; കിറ്റൊരുക്കാന്‍ കടം വാങ്ങി സര്‍ക്കാര്‍, ഓണക്കച്ചവടം പൊടിപൊടിക്കുമോ?

കാർ ലോണുകൾ സാധാരണയായി മൂന്ന് മുതൽ അഞ്ച് വർഷം വരെയാണ് കാലാവധി ഉണ്ടാകാറുള്ളത്. എന്നാൽ ചില വായ്പാ ദാതാക്കൾ ഏഴ് വർഷം വരെ ലോണുകൾ വാഗ്ദാനം ചെയ്തേക്കാം. ലോൺ അടച്ചു തീർക്കേണ്ട കാലാവധി കൂടുന്നതിനോടൊപ്പം ഇഎംഐ ചെറുതാകും. ഇത് പലപ്പോഴും നിലവിലെ ബഡ്ജറ്റിന് ആശ്വാസമാകുമെങ്കിൽ കൂടി മൊത്തത്തിൽ നിങ്ങൾ നൽകുന്ന പലിശ കൂടും. എന്നാൽ കാർ വാങ്ങാനായി വായ്പ എടുക്കുന്നവർ കാർ ഒരു മൂല്യത്തകർച്ചയുള്ള ആസ്തിയാണെന്ന കാര്യം മറക്കരുത്. അതിനാൽ ഒരു വലിയ ലോൺ എടുക്കുന്നത് നല്ലതായിരിക്കില്ല. എന്നാൽ നിങ്ങൾ ഒരു ചെറിയ കാലയളവിലേക്ക് ഒരു കാർ ലോൺ എടുക്കുകയാണെങ്കിൽ പ്രതിമാസ അടവ് വലിയൊരു സംഖ്യ ആയിരിക്കും. 

സാധാരണയായി കുറഞ്ഞ പലിശ നിരക്കായതിനാൽ പലരും കാർ ലോൺ എടുക്കാൻ തയ്യാറാകുന്നുണ്ട്. മാത്രമല്ല ലോണിന് അപേക്ഷിക്കാനും നേടാനും എളുപ്പമാണ്. കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ള ഒരു വ്യക്തിക്ക് പോലും കാർ ലോൺ ലഭിക്കും, കാരണം ഇത് സുരക്ഷിതമായ വായ്പയായാണ് കണക്കാക്കുന്നത്. അതായത് വാഹനം തന്നെ ഒരു സെക്യൂരിറ്റിയായി ഇവിടെ പ്രവർത്തിക്കുന്നു. അതുകൊണ്ട് തന്നെ ഈ ലോൺ എടുക്കുമ്പോൾ നിങ്ങൾ മറ്റ് ഈടുകളോ സെക്യൂരിറ്റിയോ നൽകേണ്ടതില്ല.നിങ്ങൾ ഒരു കാർ ലോൺ എടുക്കുമ്പോൾ, ലോൺ എടുത്ത നിങ്ങളുടെ വാഹനം ബാങ്കിൽ ഹൈപ്പോത്തിക്കേറ്റ് അഥവാ പണയം വെക്കും. വായ്പ എടുത്ത ധനകാര്യ സ്ഥാപനത്തിലേക്കുള്ള എല്ലാ പേയ്‌മെന്റുകൾക്കും ശേഷം മാത്രമേ നിങ്ങൾക്ക് നിങ്ങളുടെ വാഹനത്തിൽ പൂർണ്ണമായ ഉടമസ്ഥാവകാശം ലഭിക്കൂ. 

നിങ്ങളുടെ കാർ ലോണിന്റെ പലിശ നിരക്ക് ഒരു പ്രധാന ഘടകമാണ്, കാരണം ഇതാണ് നിങ്ങളുടെ വാഹനത്തിന്റെ മൊത്തം വില നിശ്ചയിക്കുക. കാർ ലോൺ തുക കൂടുന്തോറും നിങ്ങളുടെ ഇഎംഐയും കൂടുതലായിരിക്കും. അതുപോലെ, നിങ്ങൾ കുറഞ്ഞ കാലയളവ് തിരഞ്ഞെടുക്കുകയാണെങ്കിൽ, ഇഎംഐകൾ കൂടുതലായിരിക്കും. ഇനി കാലയളവ് കൂട്ടുകയാണെങ്കിൽ കുറഞ്ഞ ഇഎംഐകൾ ഉണ്ടായേക്കാം, എന്നാൽ വാഹന വായ്പയുടെ മൊത്തം പലിശ കൂടുതലായിരിക്കും

ഇതുകൂടാതെ, കാറിന്റെ മെയ്‌ന്റനൻസ് ചെലവും നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ഇഎംഐകൾ അടയ്ക്കുകയും വാഹനത്തിന്റെ അധിക ചെലവുകൾ കൈകാര്യം ചെയ്യേണ്ടാതായും വരും. ഇങ്ങനെത്തെ ഒരു സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാന വിഷയം മറ്റുള്ളവരെ കാണിക്കാനോ ആകർഷിക്കാനോ ഒരു വാഹനം വാങ്ങരുത്. സാമ്പത്തിക ചെലവും നിങ്ങളുടെയും കുടുംബത്തിന്റെയും കാറിനായുള്ള ആവശ്യകതയും കണക്കിലെടുത്ത് മാത്രം വാഹനം തെരഞ്ഞെടുക്കുക. 

ഒരു കാർ ലോൺ ലഭിക്കുന്നതിന് വിപണിയിൽ നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് മികച്ച വായ്പ  കണ്ടെത്തുന്നതിന് വിവിധ ബാങ്കുകളുടെയും കാർ ഫിനാൻസിങ് സ്ഥാപനങ്ങളുടെയും കാർ ലോൺ പലിശ നിരക്കുകൾ നിങ്ങൾ പരിശോധിക്കണം.

ഇനി വായ്പ എടുക്കുമ്പോൾ നിങ്ങൾ ഒരു വലിയ ഡൗൺ പേയ്‌മെന്റ് (ആദ്യം  നൽകുന്ന പണം) നടത്തുകയാണെങ്കിൽ, ബാങ്കിൽ നിന്ന് വായ്പയായി നിങ്ങൾ എടുക്കേണ്ട തുക കുറയ്ക്കാൻ കഴിയും, കൂടാതെ നിങ്ങളുടെ കാർ ലോൺ വേഗത്തിൽ തിരിച്ചടയ്ക്കാനും നിങ്ങൾക്ക് കഴിയും. പ്രതിമാസ തവണകൾ നിങ്ങളുടെ പോക്കെറ്റിന് താങ്ങാൻ കഴിയുന്നത് എടുക്കുക. തവണകൾ മുടങ്ങുന്നത് നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്രതിമാസ അടവിൽ വീഴ്ച വരുത്തിയാൽ നിങ്ങളുടെ വാഹനം കണ്ടുകെട്ടാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് നിയമപരമായ അധികാരമുണ്ട്.

click me!