'കാത്തലിക് സിറിയന്‍ ബാങ്ക്' പേര് മാറ്റുന്നു: പേര് മാറ്റം ഇങ്ങനെ

By Web TeamFirst Published Apr 9, 2019, 9:49 AM IST
Highlights

സെപ്റ്റംബറിന് മുമ്പ് ഓഹരികള്‍ സ്റ്റേക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്ന ബാങ്ക് പേര് മാറ്റത്തിന് അനുമതി തേടി ഓഹരി ഉടമകള്‍ക്ക് കത്തായച്ചിട്ടുണ്ട്. ബാങ്കിന്‍റെ 51 ശതമാനം ഓഹരികള്‍ ഈയിടെ കനേഡിയന്‍ കമ്പനിയായ 'ഫെയര്‍ഫാക്സ്' ഏറ്റെടുത്തിട്ടുണ്ട്.

കൊച്ചി: കേരളം ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ പേര് മാറുന്നു. പ്രാഥമിക ഓഹരി വില്‍പനയ്ക്ക് മുന്നോടിയായാണ് പേര് മാറ്റം. സിഎസ്ബി ബാങ്ക് ലിമിറ്റഡ് എന്നായിരിക്കും ബാങ്കിന്‍റെ പുതിയ നാമം.

ഏതെങ്കിലും മതത്തിന്‍റെ സ്ഥാപനമാണെന്ന തെറ്റിദ്ധാരണയില്‍ ഒട്ടേറെ ബിസിനസ് അവസരങ്ങള്‍ നഷ്ടമാകുമെന്ന് കണ്ടാണ് ബാങ്കിന്‍റെ പേര് മാറ്റുന്നത്. പേര് മാറുമെങ്കിലും ബാങ്കിന്‍റെ ആസ്ഥാനം തൃശ്ശൂര്‍ ആയി തന്നെ തുടരുമെന്നാണ് ലഭിക്കുന്ന സൂചന. മുംബൈ ആസ്ഥാനമായ 'രത്നാകര്‍ ബാങ്കി'ന്‍റെ പേര് മാറ്റിയ അതേ മാതൃക ചുവടുപിടിച്ചാണ് നടപടി. രത്നാകര്‍ ബാങ്കിനെ ആര്‍ബിഎല്‍ ബാങ്ക് എന്നാണ് പേര് മാറ്റിയത്. 

സെപ്റ്റംബറിന് മുമ്പ് ഓഹരികള്‍ സ്റ്റേക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്ന ബാങ്ക് പേര് മാറ്റത്തിന് അനുമതി തേടി ഓഹരി ഉടമകള്‍ക്ക് കത്തായച്ചിട്ടുണ്ട്. ബാങ്കിന്‍റെ 51 ശതമാനം ഓഹരികള്‍ ഈയിടെ കനേഡിയന്‍ കമ്പനിയായ 'ഫെയര്‍ഫാക്സ്' ഏറ്റെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തുന്നതിനും അനുമതി തേടിയിട്ടുണ്ട്.

click me!